സോണിയ അഗർവാളും ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ബിഹൈൻഡ്' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്‌ണന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്. തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന ഒപ്പം ആകാംക്ഷയേറ്റുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
അമൻ റാഫിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം. പാവക്കുട്ടി ക്രിയേഷൻസിന്‍റെ ബാനറിൽ ഷിജ ജിനു നിർമിച്ചിരിക്കുന്ന 'ബിഹൈൻഡ്' ഹൊറർ സസ്‌പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. നിർമാതായ ഷിജ ജിനു തന്നെയാണ് 'ബിഹൈൻഡി'ന്‍റെ തിരക്കഥാകൃത്തും.
സോണിയ അഗർവാളിന്‍റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. ഒരു പതിറ്റാണ്ട് നീണ്ട ഇടവേള അവസാനിപ്പിച്ചാണ് സോണിയ അഗർവാൾ മലയാള സിനിമയില്‍ റീ എൻട്രി നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 'റെയിൻബോ കോളനി, കാതൽ കൊണ്ടേൻ, മധുരൈ, പുതുപ്പേട്ടൈ, കോവിൽ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗർവാളിന് ഈ സിനിമ ഒരു മികച്ച തിരിച്ചുവരവ് ആയിരിക്കുമെന്നാണ് പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
അതേസമയം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന ഭയാനകമായ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഇവിടെ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ വസ്‌തുതകൾ പുറത്തു കൊണ്ടുവരികയാണ് 'ബിഹൈൻഡ്' എന്ന ഈ ഹൊറർ ചിത്രം.
മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരാണ് 'ബിഹൈൻഡി'ൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.
സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദുമാണ് 'ബിഹൈൻഡ്' സിനിമയുടെ ഛായാഗ്രാഹകർ. എഡിറ്റിങ് വൈശാഖ് രാജനും നിർവഹിക്കുന്നു. മുരളി അപ്പാടത്ത്, സണ്ണി മാധവൻ, ആരിഫ് ആൻസാർ എന്നിവർ ചേർന്നാണ് ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കിയത്. ബി ജി എം മുരളി അപ്പാടത്തും നിർവഹിക്കുന്നു. കാർത്തിക്, നജിം അർഷാദ്, നിത്യ മാമൻ, ദുർഗ വിശ്വനാഥ്, മുരളി അപ്പാടത് എന്നിവരാണ് ഈ സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് - വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് മന്നലാംകുന്ന്, ആർട്ട് - സുബൈർ സിന്ദഗി, കോസ്റ്റ്യൂം - സജിത്ത് മുക്കം, മേക്കപ്പ് - സിജിൻ, ആക്ഷൻ - ബ്രൂസ്‌ലി രാജേഷ്, കൊറിയോഗ്രാഫർ - കിരൺ ക്രിഷ്, പി ആർ ഒ - ശിവപ്രസാദ് പി, എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളിലായാണ് ബിഹൈൻഡിന്‍റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.