ETV Bharat / entertainment

"ഭാവിയെ കുറിച്ചുള്ള എന്‍റെ പ്രതീക്ഷയും സ്വപ്‌നവും", അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; വരനെ തേടി സോഷ്യല്‍ മീഡിയ - SINGER ANJU JOSEPH WEDDING

ഐഡിയ സ്‌റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്തെത്തിയ അഞ്ജു ജോസഫ് രണ്ടാമതും വിവാഹിതയായി. രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. വരന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അഞ്ജു.

ANJU JOSEPH  അഞ്ജു ജോസഫ് വിവാഹിതയായി  ANJU JOSEPH MARRIED  അഞ്ജു ജോസഫ്
Anju Joseph wedding (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 30, 2024, 3:30 PM IST

പിന്നണി ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരനാണ് വരന്‍. ആലപ്പുഴ രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ശേഷം സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി വിവാഹ സല്‍ക്കാരവും നടത്തിയിരുന്നു.

തന്‍റെ വിവാഹ വാര്‍ത്ത അഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. "ഭാവിയെ കുറിച്ചുള്ള എന്‍റെ പ്രതീക്ഷയും സ്വപ്‌നവും" -എന്ന അടിക്കുറിപ്പോടു കൂടിയാണ് അഞ്ജു വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം വിവാഹ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

വിവാഹ ചിത്രമല്ലാതെ വരനുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും ഗായിക ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടില്ല. അഞ്ജുവിന്‍റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകന്‍ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം ചെയ്‌തത്. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു.

ഇതേതുടര്‍ന്ന് അഞ്ജു വിഷാദത്തിലാവുകയും പിന്നീട് അതില്‍ നിന്നും പുറത്തുവരികയും ചെയ്‌തിരുന്നു. തന്‍റെ ആദ്യ വിവാഹത്തെ കുറിച്ചും വിഷാദത്തില്‍ നിന്നും പുറത്തു വന്നതിനെ കുറിച്ചും അഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

കോട്ടയം സ്വദേശിയായ അഞ്ജു റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാന രംഗത്ത് എത്തുന്നത്. പിന്നീട് 'ഡോക്‌ടര്‍ ലവ്' എന്ന സിനിമയില്‍ പാടിയാണ് സിനിമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. 'ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം', 'അലമാര', 'അവരുടെ രാവുകള്‍', 'കെയര്‍ ഓഫ് സൈറ ബാനു' എന്നീ ചിത്രങ്ങള്‍ക്കായി അഞ്ജു പാടിയിട്ടുണ്ട്. 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന സിനിമയിലൂടെ അഭിനയ രംഗത്തും ഒരു കൈ നോക്കിയിരുന്നു അഞ്ജു.

Also Read: 15 വർഷത്തെ കാത്തിരിപ്പ്! ആന്‍റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കീര്‍ത്തി, വിവാഹ വാര്‍ത്തയോടുള്ള ആദ്യ പ്രതികരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.