ETV Bharat / entertainment

'പൊന്നമ്മ ചേച്ചി മരിച്ചപ്പോഴുള്ള അച്ഛന്‍റെ സങ്കടം ജീവിച്ചിരുന്നപ്പോൾ ആ മുഖത്ത് കണ്ടു': ഷോബി തിലകന്‍ - Shobi Thilakan about Thilakan

തിലകന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ നടന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ച് മകന്‍ ഷോബി തിലകന്‍. പൊന്നമ്മ ചേച്ചിയുടെ വിയോഗം, അച്ഛന്‍റെ ചരമ വാർഷികത്തിൽ മുറിവേൽപ്പിക്കുന്ന ഓർമ്മകളണെന്ന് ഷോബി തിലകൻ.

SHOBI THILAKAN  THILAKAN S DEATH ANNIVERSARY  തിലകന്‍  തിലകന്‍ ചരമവാര്‍ഷികം
Shobi Thilakan shared his father s memory (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 24, 2024, 10:56 AM IST

മലയാളത്തിന്‍റെ മഹാപ്രതിഭ തിലകന്‍ ഇല്ലാതെ 12 വര്‍ഷം പിന്നിട്ട് മലയാള സിനിമ. 2012 സെപ്റ്റംബർ 24നാണ് തിലകൻ എന്ന അഭിനയ ചാരുതയുടെ അസ്‌തമനം. തിലകനെ കുറിച്ച് മലയാളിക്ക് അറിയാത്തതായി ഒന്നുമില്ല. തന്‍റെ ജീവിതം ഒരു തുറന്ന പുസ്‌തകമാണെന്ന് പല വേദികളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

തിലകന്‍റെ ഈ പന്ത്രണ്ടാം ചരമ വാർഷികത്തിൽ അദ്ദേഹത്തിന്‍റെ ചില ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ് മകൻ ഷോബി തിലകൻ. അച്ഛന്‍റെ ഓര്‍മ്മകള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ഷോബി തിലകന്‍.

അച്ഛന്‍റെ 12-ാം ചരമദിനത്തിൽ ഒരു വേദന കൂടി തന്‍റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നുവെന്ന് ഷോബി. മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മയുടെ വിയോഗം. അച്ഛന് ഏറ്റവും ഇഷ്‌ടപ്പെട്ട അഭിനേത്രി. പൊന്നമ്മ ചേച്ചിയുടെ വിയോഗവും അച്ഛന്‍റെ ചരമ വാർഷികത്തിൽ മുറിവേൽപ്പിക്കുന്ന ഓർമ്മകളണെന്ന് ഷോബി തിലകൻ അഭിപ്രായപ്പെട്ടു.

'തിലകനും കവിയൂർ പൊന്നമ്മയും ഭാര്യ ഭർത്താക്കന്‍മാരായി അഭിനയിച്ച കഥാപാത്രങ്ങളൊക്കെ മലയാളി മനസ്സുകളിൽ ചേർന്നു നിൽക്കുന്നവയാണ്. അച്ഛന്‍റെ ഓർമ്മ ദിനത്തിൽ, കുടുംബ വിശേഷം എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ സംഭവിച്ച ചില കാര്യങ്ങളാണ് മനസ്സിലൂടെ കടന്നു പോകുന്നത്. പൊന്നമ്മ ചേച്ചിയുടെ വിയോഗ വാർത്ത അറിഞ്ഞ നിമിഷത്തിലും സമാന ഓർമ്മകളാണ് എന്നെ അലട്ടിയിരുന്നത്.

കുടുംബ വിശേഷത്തിന്‍റെ ലൊക്കേഷനിൽ അച്ഛനോടൊപ്പം ഒരു ദിവസം സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. അന്നേ ദിവസം അച്ഛന്‍റെ ഭാര്യയായി അഭിനയിക്കുന്ന പൊന്നമ്മ ചേച്ചിയുടെ കഥാപാത്രത്തിന്‍റെ മരണ രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരുന്നത്. തിലകൻ എന്ന നടന്‍റെ അഭിനയ വൈഭവം എന്താണെന്ന് ഒരു മകനെന്ന വസ്‌തുതയ്ക്കപ്പുറം ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന രീതിയിൽ തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്.'-ഷോബി തിലകൻ പറഞ്ഞു.

ലൊക്കേഷനിൽ ഉള്ളവരെയെല്ലാം തിലകന്‍ കരയിപ്പിച്ച നിമിഷത്തെ കുറിച്ചും ഷോബി തിലകന്‍ പറയുന്നു. 'പൊന്നമ്മ ചേച്ചിയുടെ കഥാപാത്രത്തിന്‍റെ മരണം ഉൾക്കൊള്ളുന്ന അച്ഛന്‍റെ കഥാപാത്രം അക്ഷരാർത്ഥത്തിൽ ലൊക്കേഷനിൽ ഉള്ളവരെയാകെ കണ്ണീരണിയിച്ചു. ഞാൻ ഓർക്കുന്നുണ്ട്, അതൊരു ക്രെയിൻ ഷോട്ട് ആയിരുന്നു. റിഹേഴ്‌സൽ സമയത്ത് തിലകന്‍റെ മുഖത്ത് വലിയ അഭിനയ പ്രതിഭാസം ഒന്നും കാണാനായില്ല.

എന്നാൽ ടെക്കിൽ തന്‍റെ പ്രിയതമയുടെ വിയോഗം ഉൾക്കൊണ്ട് തിലകൻ എന്ന നടന്‍റെ കഥാപാത്രം പ്രകടിപ്പിച്ച വൈകാരിക നിമിഷങ്ങൾ തീർത്തും വിസ്‌മയിപ്പിച്ചു. ആ ഷോട്ട് കട്ട് പറയുമ്പോൾ ലൊക്കേഷനിലുള്ള എല്ലാ വ്യക്തികളുടെയും കണ്ണിൽ കണ്ണുനീര് പൊടിയുന്നുണ്ടായിരുന്നു. പൊന്നമ്മ ചേച്ചിയുടെ കഥാപാത്രത്തിന്‍റെ ശവശരീരത്തിൽ നിന്ന് ദർഫ മോതിരം മുറിച്ചു മാറ്റുന്ന രംഗങ്ങളൊക്കെ പൊന്നമ്മ ചേച്ചിയുടെ വിയോഗ ദിനത്തിൽ, പനി ബാധിച്ച് ശയ്യയിൽ കിടക്കവെ കണ്ണീരോടെ ഞാൻ ഓർത്തു.'-ഷോബി തിലകൻ കൂട്ടിച്ചേര്‍ത്തു.

തിലകന്‍ ഇന്നത്തെ പല നടന്‍മാർക്കും പാഠപുസ്‌തകമാണെന്നും ഷോബി തിലകന്‍ പറഞ്ഞു. 'ഒരുപക്ഷേ തിലകൻ എന്ന നടൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അദ്ദേഹം ഇപ്രകാരമാകുമായിരുന്നു വൈകാരികമായി പെരുമാറുക എന്ന് തോന്നുന്നു.

അച്ഛന്‍റെ കെരിയറിൽ കിരീടം എന്ന ചിത്രം ഒഴിച്ചു നിർത്തിയാൽ ഇതുപോലൊരു മാസ്‌മരിക പ്രകടനം കണ്ടിട്ടില്ല. ആ ചിത്രത്തിൽ അച്ഛന്‍റെ കഥാപാത്രത്തിന്‍റെ മക്കളല്ലാം ഉപേക്ഷിച്ചു പോയ ശേഷം തന്‍റെ പ്രിയതമയുടെ വിയോഗം ഉൾക്കൊള്ളുന്ന നിമിഷങ്ങൾ ഇന്നത്തെ പല നടന്‍മാർക്കും പാഠപുസ്‌തകമാണ്.

ഒരു വഞ്ചിയിൽ തന്‍റെ പ്രിയതമയുടെ ശവശരീരവുമായി പണിതീരാത്ത തന്‍റെ വീട്ടിൽ കൊണ്ടെത്തിച്ച തിലകന്‍റെ കഥാപാത്രം പ്രകടിപ്പിക്കുന്ന വൈകാരിക പ്രക്ഷോഭങ്ങൾ മലയാളി പ്രേക്ഷകരുടെ ഉള്ളുലയ്ച്ചിട്ടുണ്ട്. പൊന്നമ്മ ചേച്ചിയുടെ ആത്‌മാവ് ഇപ്പോൾ മറ്റൊരു ലോകത്ത് അച്ഛനെ കണ്ടുമുട്ടിയിട്ടുണ്ടാകും. അച്ഛന്‍റെ 12-ാം വർഷ ഓർമ്മ ദിനത്തിൽ എന്‍റെ മനസ്സിൽ ഈ ഓർമ്മകളാണ് നിറയുന്നത്.' -ഷോബി തിലകൻ പറഞ്ഞു.

Also Read: 'അമിതാഭ് ബച്ചന്‍റെ രാഷ്ട്രീയ സ്വാധീനത്തിൽ തോറ്റുപോയ തിലകൻ'; മനസ്സുതുറന്ന് ഷമ്മി തിലകന്‍ - Shammy Thilakan about Thilakan

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.