ETV Bharat / entertainment

സൈബറിടത്തിൽ തരംഗമായി സൊനാക്ഷി - സഹീർ ഇഖ്ബാൽ വിവാഹം; ഒടുവിൽ പ്രതികരിച്ച് ശത്രുഘ്നൻ സിൻഹ - Sonakshi Sinha Zaheer Iqbal Wedding - SONAKSHI SINHA ZAHEER IQBAL WEDDING

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും ഈ മാസം വിവാഹിതരാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

SHATRUGHAN SINHA  SONAKSHI SINHA ZAHEER IQBAL WEDDING  SONAKSHI SINHA AND ZAHEER IQBAL  SONAKSHI SINHA WEDDING RUMOURS
Shatrughan Sinha, Sonakshi Sinha (IANS)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 9:55 PM IST

ബോളിവുഡിൻ്റെ 'ലേഡി ദബാംഗ്' സൊനാക്ഷി സിൻഹയുടെ വിവാഹമാണ് സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ചർച്ചാവിഷയം. സൊനാക്ഷിയുടെ വിവാഹ തീയതി വരെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തൻ്റെ കാമുകനും നടനുമായ സഹീർ ഇഖ്ബാലിനെ ജൂൺ 23ന് സൊനാക്ഷി വിവാഹം ചെയ്യുമെന്നാണ് വ്യാപകമായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

ഇപ്പോഴിതാ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് പിതാവായ ശത്രുഘ്നൻ സിൻഹ. മകളുടെ വിവാഹത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് നടനും രാഷ്‌ട്രീയ പ്രവർത്തകനും കൂടിയായ ശത്രുഘ്നൻ സിംഹ പറയുന്നത്. ഇക്കാലത്ത് കുട്ടികൾ വിവാഹത്തെ കുറിച്ച് ചോദിക്കുകയല്ല മറിച്ച് അറിയിക്കുകയാണ് ചെയ്യാറെന്ന് ശത്രുഘ്‌നൻ സിംഹ വ്യക്തമാക്കി.

ഒരു അഭിമുഖത്തിലായിരുന്നു ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം. 'ഞാൻ ഇപ്പോൾ ഡൽഹിയിലാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാനിവിടെയുണ്ട്. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് ഇക്കാര്യങ്ങളെല്ലാം ഞാനും അറിഞ്ഞത്. മകളോട് സംസാരിച്ചാലേ എന്തെങ്കിലും അറിയാൻ കഴിയൂ.

എൻ്റെ മകൾക്ക് അവൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷവും ലഭിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എൻ്റെ മകൾ ഒരിക്കലും തെറ്റായ തീരുമാനങ്ങൾ എടുക്കില്ല. അവൾ വിവാഹിതയാകുമ്പോൾ, വിവാഹ ഘോഷയാത്രയ്‌ക്ക് മുന്നിൽ ഞാൻ നൃത്തം ചെയ്യും'- ശത്രുഘ്‌നൻ സിംഹ പ്രതികരിച്ചു.

സൊനാക്ഷിയും സഹീർ ഇഖ്ബാലും നാളേറെയായി ഡേറ്റിങ്ങിലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. 'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാസ്വാദകർക്ക് പരിചിതനായ സഹീർ ഇഖ്ബാൽ സൊനാക്ഷിയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അടുത്തിടെ പങ്കുവച്ച പോസ്‌റ്റ് വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പൊതുയിടങ്ങളിലും നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

ALSO READ: സൊനാക്ഷി സിൻഹയ്‌ക്ക് ഇന്ന് പിറന്നാൾ; സഹീർ ഇഖ്ബാലിന്‍റെ പോസ്‌റ്റ് ചർച്ചയാക്കി ആരാധകർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.