മുംബൈ: മുതിർന്ന നടനും തൃണമൂല്‍ കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹ (77) ആശുപത്രിയിൽ. സിൻഹയെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ വാര്‍ത്ത മകനും നടനുമായ ലവ് സിൻഹ സ്ഥിരീകരിച്ചു. 'കഴിഞ്ഞ രണ്ട് ദിവസമായി അച്‌ഛന് പകര്‍ച്ച പനിയും തളര്‍ച്ചയും ഉണ്ടായിരുന്നു, അതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു'. ലവ് സിൻഹ പറഞ്ഞു.
സഹീർ ഇഖ്ബാലുമായുള്ള അദ്ദേഹത്തിന്‍റെ മകൾ സോനാക്ഷി സിൻഹയുടെ വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം. വിവാഹ ആഘോഷങ്ങൾക്ക് മുമ്പ് ശത്രുഘ്നൻ സിൻഹ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജിവമായിരുന്നു. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് 59,564 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇക്കുറി അദ്ദേഹം വിജയിച്ചത്.
ജൂൺ 28 ന് സൊനാക്ഷിയും സഹീറും കാറിൽ ആശുപത്രി പരിസരത്ത് നിന്ന് ഇറങ്ങുന്നത് കണ്ടു. ഹോസ്‌പിറ്റല്‍ സന്ദർശനത്തിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കാരണം അന്വേഷിടച്ച് നെറ്റിസൺമാരും രംഗത്തെത്തി. ശത്രുഘ്നൻ സിൻഹയെ കാണാനാണ് നവദമ്പതികൾ ആശുപത്രിയിൽ എത്തിയതാണെന്നാണ് വിവരം.
നേരത്തെ സോനാക്ഷിയുടെ വിവാഹത്തിൽ പങ്കെടുക്കാത്തതിന് ലവ് സിൻഹക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ഉയര്‍ന്നു വന്ന ഊഹാപോഹങ്ങൾക്ക് 'തന്‍റെ കുടുംബമാണ് മുൻഗണനയെന്ന്' സോഷ്യല്‍ മീഡിയയിലൂടെ ലവ് മറുപടി നല്‍കിയിരുന്നു.
ALSO READ: 'ഞാൻ ചാണകത്തിൽ ചവിട്ടിയിട്ടുണ്ട്, പക്ഷേ നിങ്ങൾ ഉദ്ദേശിക്കുന്നതല്ല'; ടിനി ടോം