ETV Bharat / entertainment

ഇനി സമ്പൂർണ മൃഗാധിപത്യം; 'പെറ്റ് ഡീറ്റെക്റ്റീവു'മായി ഷറഫുദ്ദീൻ, ഫസ്റ്റ് ലുക്ക്‌ പുറത്ത് - Pet Detective first look poster - PET DETECTIVE FIRST LOOK POSTER

'പെറ്റ് ഡീറ്റെക്റ്റീവി'ലൂടെ നിർമാതാവായും തിളങ്ങാൻ ഷറഫുദ്ദീൻ. അനുപമ പരമേശ്വരനാണ് ഈ ചിത്രത്തിലെ നായിക.

SHARAF U DHEEN PET DETECTIVE MOVIE  ANUPAMA PARAMESWARAN MOVIES  MALAYALAM UPCOMING MOVIES  SHARAF U DHEEN AS PRODUCER
Pet Detective
author img

By ETV Bharat Kerala Team

Published : Apr 7, 2024, 4:09 PM IST

ലയാള സിനിമാപ്രേക്ഷകരുടെ ഇഷ്‌ടതാരം ഷറഫുദ്ദീൻ നായകനായി പുതിയ ചിത്രം വരുന്നു. 'പെറ്റ് ഡീറ്റെക്റ്റീവ്' എന്ന സിനിമയുമായാണ് താരം എത്തുന്നത്. പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റ‍ർ പുറത്തുവന്നു. ഏറെ കൗതുകം നിറഞ്ഞതും ഒപ്പം ആകാംക്ഷയേറ്റുന്നതുമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്.

സമ്പൂർണ മൃഗാധിപത്യം എന്ന ടാഗ്‌ലൈനുമായാണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമ എത്തുന്നത്. നായകന്‍റെ വേഷത്തിൽ മാത്രമല്ല, നിർമാതാവിന്‍റെ റോളിലും ഷറഫുദ്ദീൻ തന്നെയാണ് എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് താരം ഈ ചിത്രം നിർമിക്കുന്നത്.

SHARAF U DHEEN PET DETECTIVE MOVIE  ANUPAMA PARAMESWARAN MOVIES  MALAYALAM UPCOMING MOVIES  SHARAF U DHEEN AS PRODUCER
'പെറ്റ് ഡീറ്റെക്റ്റീവ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന അനുപമ പരമേശ്വരൻ ആണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയിൽ നായിക വേഷത്തിൽ എത്തുന്നത്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്‌ണുവും സംയുക്തമായാണ് 'പെറ്റ് ഡീറ്റെക്റ്റീവ്' സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.

അഭിനവ് സുന്ദർ നായികാണ് ഈ ചിത്രത്തിന്‍റെ എഡിറ്റർ. ഏറെ പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയുടെ സംവിധായകനാണ് അഭിനവ് സുന്ദർ നായിക്.

പ്രൊഡക്ഷൻ ഡിസൈനർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്‌ണു ശങ്കർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്‌ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പിആർഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: കമൽ ഹാസന്‍റെ 'ഇന്ത്യൻ 2' തിയേറ്ററുകളിലേക്ക് എത്തുന്നു; വമ്പൻ അപ്‌ഡേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.