മലയാളികളുടെ പ്രിയ താരം, തെന്നിന്ത്യയ്‌ക്കും സുപരിചിതയായ ഷംന കാസിം (പൂർണ) നായികയായി എത്തുന്ന ചിത്രമാണ് 'ഡെവിൾ' (Shamna Kasim, Mysskin and Vidharth starrer devil movie). സംവിധായകൻ മിഷ്‌കിൻ, വിധാർഥ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. നവാഗതനായ ജി ആർ ആദിത്യ സംവിധാനം ചെയ്യുന്ന 'ഡെവിൾ' നാളെ (ഫെബ്രുവരി 2) തിയേറ്ററുകളിൽ റിലീസിനെത്തും (Devil movie to release on February 02, 2024).
മിഷ്‌കിന്‍റെ സഹോദരൻ കൂടിയാണ് ഈ സിനിമയുടെ സംവിധായകനായ ജി ആർ ആദിത്യ. വ്യത്യസ്‌തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമാലോകത്ത് തന്‍റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്‌കിൻ. അഭിനയ രംഗത്തും സജീവമാണ് ഇദ്ദേഹം. മിഷ്‌കിന്‍റെ 'ഡെവിളി'ലെ വേറിട്ട പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
- " class="align-text-top noRightClick twitterSection" data="">
മാരുതി ഫിലിംസ്, എച്ച് പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ആർ രാധാകൃഷ്‌ണൻ, എസ് ഹരി എന്നിവർ ചേർന്നാണ് 'ഡെവിൾ' സിനിമയുടെ നിർമാണം. പി ജ്ഞാനശേഖർ ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാവാണ്. നോക്‌സ് സ്റ്റുഡിയോസ് ആണ് 'ഡെവിൾ' കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
അദിത് അരുൺ, തരിഗൺ, ശുഭശ്രീ രായഗിരി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. സംവിധായകനും അഭിനേതാവുമായ മിഷ്‌കിൻ സംഗീത സംവിധായകനായി അരങ്ങേറുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'ഡെവിൾ' എന്ന ഈ സിനിമയ്‌ക്ക്.
കാർത്തിക് മുത്തുകുമാറാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. കലാസംവിധാനം ആൻ്റണി മരിയ കേർളിയും കൈകാര്യം ചെയ്യുന്നു.
ലൈൻ പ്രൊഡ്യൂസർ – എൽവി ശ്രീകാന്ത് ലക്ഷ്‌മൺ, വസ്‌ത്രാലങ്കാരം – ഷൈമ അസ്‌ലം, സൗണ്ട് മിക്‌സ് – തപസ് നായക്, സൗണ്ട് ഡിസൈൻ – എസ് അളഗിയക്കൂത്തൻ, സഹസംവിധായകൻ – ആർ ബാലചന്ദർ, കളറിസ്റ്റ് – രാജരാജൻ ഗോപാൽ, സ്റ്റണ്ട് – രാംകുമാർ, സ്റ്റിൽസ് – അഭിഷേക് രാജ്, പബ്ലിസിറ്റി ഡിസൈൻ - കണദാസൻ, വി എഫ് എക്‌സ് - ആർട്ട് വി എഫ് എക്‌സ്, വി എഫ് എക്‌സ് സൂപ്പർവൈസർ - ടി മാധവൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – എസ് വെങ്കടേശൻ, പി ആർ ഒ – സതീഷ് കുമാർ ശിവ എഐഎം, പി ശിവപ്രസാദ്, പ്രമോഷൻസ് – കെ വി ദുരൈ, പ്ലമേറിയ മുവീസ്.