ETV Bharat / entertainment

ഷാജി കൈലാസ്-ഭാവന കൂട്ടുക്കെട്ടിൽ പിറന്ന പാരാനോർമ്മൽ ത്രില്ലർ; 'ഹണ്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു - HUNT MOVIE RELEASE DATE - HUNT MOVIE RELEASE DATE

ഭാവന കേന്ദ്ര കഥാപാത്രമാകുന്ന ഷാജി കൈലാസ് ചിത്രം ഹണ്ട് റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 23നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. കാത്തിരിപ്പോടെ പ്രേക്ഷകർ.

BHAVANA STARRING HUNT MOVIE  ഹണ്ട് സിനിമ  BHAVANA MOVIE HUNT UPDATES  ഷാജി കൈലാസ് ഭാവന ചിത്രം
Hunt Movie poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 7:33 PM IST

'ചിന്താമണി കൊലക്കേസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒരുമിക്കുന്ന 'ഹണ്ട്' എന്ന പാരാനോർമ്മൽ ത്രില്ലർ ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23ന് ചിത്രം തീയേറ്ററുകളിൽ എത്തും. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നുള്ള സൂചനയാണ് പുറത്തിറങ്ങിയ ടീസറും ട്രെയിലറും പ്രേക്ഷകരോട് സംവദിക്കുന്നത്.

ഒരു മെഡിക്കൽ കോളജ് ക്യാമ്പസിൽ നടക്കുന്ന ചില ദുരൂഹ മരണങ്ങളുടെ പിന്നിലുള്ള സത്യം തേടിയുള്ള യാത്രയാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് സിനിമ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ജയലക്ഷ്‌മി ഫിലിംസിന്‍റെ ബാനറിൽ കെ രാധാകൃഷ്‌ണൻ നിർമ്മിക്കുന്ന ഹണ്ടിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ഡോ. സാറ എന്ന കഥാപാത്രമായി അതിഥി രവിയും വേഷമിട്ടിരിക്കുന്നു.

രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്‌മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, ദിവ്യ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. നിഖിൽ ആനന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഹണ്ടിന് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ജാക്‌സണ്‍ ജോണ്‍സൺ ആണ്.

കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺടോളർ സഞ്ജു ജെ ഷാജിയും, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് ഷെറിൻ സ്റ്റാൻലിയും പ്രതാപൻ കല്ലിയൂരും, കലാസംവിധാനം ബോബനും, മേക്കപ്പ് പി വി ശങ്കറും, ഫോട്ടോ ഹരി തിരുമലയും, കോസ്റ്റ്യും ഡിസൈൻ ലിജി പ്രേമനും, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരനും ആണ് നിർവഹിച്ചിരിക്കുന്നത്. പിആർഒ-ശബരി.

Also Read: വയനാടിന് കരുതല്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി നല്‍കി സൂപ്പർതാരം ചിരഞ്ജീവിയും രാം ചരണും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.