ETV Bharat / entertainment

രത്തന്‍ ടാറ്റയ്ക്ക് ബിസിനസ് എന്നത് പണം സമ്പാദിക്കാന്‍ മാത്രമല്ല; ഷാരൂഖ് ഖാന്‍ - SHAH RUKH KHAN TALKED ABOUT RATAN

രത്തന്‍ ടാറ്റയെ കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. 2013 ല്‍ ഒരു അഭിമുഖത്തില്‍ രത്തന്‍ ടാറ്റയെ കുറിച്ച് വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

SHAH RUKH KHAN  RATAN TATA  രത്തന്‍ ടാറ്റ  ഷാരൂഖ് ഖാന്‍ ബോളിവുഡ്
SHAH RUKH KHAN TALKED ABOUT RATAN TATA (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 10, 2024, 3:57 PM IST

ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ക്കൊപ്പം സ്വഭാവത്തിലെ വിനയവും കൊണ്ട് ഒട്ടേറെ ആളുകളുടെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് രത്തന്‍ ടാറ്റ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ വിയോഗം ഏവരേയും വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2013 ല്‍ ഒരി അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. രത്തന്‍ ടാറ്റ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

നിങ്ങള്‍ക്ക് ബിസിനസ് ചെയ്യുവാനുള്ള അഭിനിവേശമുണ്ടാകണം. വാള്‍ട്ട് ഡിസ്‌നിയേയും അസിം പ്രേംജിയേയും രത്തന്‍ ടാറ്റയും പോലെ. അവര്‍ കഴിവുള്ളവരാണ്. അവരുടെ ബിസിനസ് വൈഭവത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. പക്ഷേ അവര്‍ എന്തുക്കൊണ്ട് ബിസിനസ് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒരു നല്ല ഉദ്ദേശത്തോടെയാണ് നാനോ കൊണ്ടുവന്നത്. അത് ശരിയാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അത് കൊണ്ടു വന്നതിന് പിന്നിലെ കാരണം വ്യക്തമാണ്. അതിന് പിന്നില്‍ ബിസിനസ് അല്ല, അഭിനിവേശമാണ്. ഇവരെ പോലെയുള്ളവര്‍ക്ക് ബിസിനസ് എന്നത് പണം സമ്പാദക്കാന്‍ മാത്രമുള്ളതല്ല. മറിച്ച് പാഷന്‍ കൂടിയാണ്. ഷാരൂഖ് പറഞ്ഞു.

എനിക്ക് അവസരം ലഭിക്കുമ്പോഴൊക്കെ ഞാന്‍ ടാറ്റ സണ്‍സ് ഗ്രൂപ്പിലെ ആര്‍ കെ കൃഷ്‌ണ കുമാറുമായി സമയം ചെലവിടാറുണ്ട്. ഇത്തരം ആളുകള്‍ സംസാരിക്കുകയും ചെയ്യുന്ന രീതിയും തനിക്ക് ഇഷ്‌ടമാണെന്നും നടന്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ടാറ്റ ഗ്രുപ്പിനെ ഇന്നുകാണുന്ന നിലയിലേക്ക് കൈപിടിച്ചുയർത്തിയത് രത്തൻ ടാറ്റ എന്ന ക്രാന്തദർശിയായ മനുഷ്യനുമായിരുന്നു. ഒരു തികഞ്ഞ വ്യവസായി എന്നതിലുപരി ഇന്ത്യ കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു.

ആറ് ഭൂഖണ്ഡങ്ങളിലായി പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ജീവകാരുണ്യത്തിനായി വരുമാനത്തിന്‍റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തിരുന്നു.

Also Read:ആയുസിന്‍റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, എത്രകാലം തുഴയാന്‍ പറ്റുമെന്നറിയില്ല; സലീം കുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.