ETV Bharat / entertainment

ലൈംഗികാതിക്രമം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ് - Sexual Assault Case Jayasurya - SEXUAL ASSAULT CASE JAYASURYA

നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് അതിക്രമത്തിനിരയാക്കിയെന്ന് നടി.

ലൈംഗികാതിക്രമ കേസ് ജയസൂര്യ  SEXUAL ABUSE CASE OF JAYASURYA  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  CASE AGAINST ACTOR JAYASURAYA
jayasurya (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 30, 2024, 9:35 AM IST

Updated : Aug 30, 2024, 10:20 AM IST

ഇടുക്കി: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസ്. തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരി.

കരമന പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക.

നേരത്തെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് തന്നെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

ഐപിസി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ല വകുപ്പും ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്‌തതും ജയസൂര്യക്കെതിരായ കേസാണ്.

ജയസൂര്യക്ക് പുറമേ മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വിഎസ് ചന്ദ്രശേഖരൻ, കാസ്റ്റിങ് ഡയറക്‌ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവർക്കെതിരെയും നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

Last Updated : Aug 30, 2024, 10:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.