ETV Bharat / entertainment

ഫിറ്റ്നസ്സില്‍ ഇല്ല, വിട്ടുവീഴ്‌ച; ശക്തമായ വർക്ക്ഔട്ട് സെഷനുമായി സാറാ അലി ഖാന്‍, കൂടെ ജാന്‍വിയും - Sara Ali Khan and Janhvi Kapoor

സാറ അലി ഖാൻ ഫിറ്റ്‌നസ് പ്രേമിയാണ്, തൻ്റെ കഠിനമായ വർക്ക്ഔട്ട് രീതികളിലൂടെ ആരാധകരെ എപ്പോഴും പ്രചോദിപ്പിക്കുന്നു. തിങ്കളാഴ്ച, ജിം പരിശീലകയായ നമ്രത പുരോഹിതിൻ്റെ നേതൃത്വത്തിൽ ഒരു വർക്കൗട്ട് സെഷനിൽ സാറ ജാൻവി കപൂറിനൊപ്പം ചേരുന്നു.

Sara Ali Khan  Sara Working Out with Janhvi Kapoor  Janhvi Kapoor  fitness
Sara Ali Khan Working Out with Janhvi Kapoor, deeply dedicated to fitness
author img

By ETV Bharat Kerala Team

Published : Mar 18, 2024, 4:50 PM IST

ഹൈദരാബാദ്: ഫിറ്റ്‌നസ്സ് കാര്യത്തില്‍ എന്നും എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ബോളിവുഡ് സൂപ്പര്‍ താരമാണ് സാറാ അലിഖാന്‍. ഫിറ്റ്‌നസിനായി അഗാധമായ അർപ്പണബോധമുള്ള വ്യക്തിയാണ് താരം. ഒപ്പം തൻ്റെ കഠിനമായ വ്യായാമ മുറകളിലൂടെ അവര്‍ തന്‍റെ ആരാധകരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ഇന്ന് നല്ല ബോഡി ഫിറ്റ്‌നസ്സ് നിലനിര്‍ത്തുന്ന നായികമാരില്‍ ഒരാള്‍കൂടിയാണ് സാറ അലിഖാന്‍. പ്രൊഫഷണലിസത്തോടൊപ്പം ജിമ്മിലെ ദിനചര്യകളും മുന്നോട്ട് കൊണ്ടുപോകുകയാണ് താരം (Sara Ali Khan Working Out with Janhvi Kapoor, deeply dedicated to fitness).

Sara Ali Khan  Sara Working Out with Janhvi Kapoor  Janhvi Kapoor  fitness
Sara Ali Khan Working Out with Janhvi Kapoor, deeply dedicated to fitness

താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രമായ ഏ വതൻ മേരേ വതൻ്റെ പ്രൊമോഷനുകൾക്കിടയിലും സാറയുടെ വ്യായാമത്തോടുള്ള അര്‍പ്പണബോധത്തില്‍ ഒട്ടും കുറവ് വന്നിട്ടില്ല. സെലിബ്രിറ്റി ട്രെയിനർ നമ്രത പുരോഹിതിൻ്റെ നേതൃത്വത്തിൽ തൻ്റെ ജിം ബഡ്ഡികളിലൊരാളായ ജാൻവി കപൂറുമായി ചേർന്ന് ശക്തമായ വർക്ക്ഔട്ട് സെഷന്‍ നടത്തുകയാണ് താരം. തൻ്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാറാ അലി ഖാന്‍ ഏറ്റവും പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

"താനും ജാൻവിയും തീവ്രമായ വർക്ക്ഔട്ട് സെഷനിലാണ്. ഒഴിവാക്കാനാകില്ല, ദുരുപയോഗവും ഇല്ല" തന്‍റെ പരിശീലകനെ ടാഗ് ചെയ്‌തുകൊണ്ട് താരം സ്റ്റോറിയിൽ കുറിച്ചു. "ഞങ്ങളെ കൊല്ലുന്നു @ജാൻവികപൂർ" എന്നും സാറ കൂട്ടിച്ചേർത്തു. ജാൻവി കപൂറുമൊത്തുള്ള തൻ്റെ തീവ്രമായ വർക്ക്ഔട്ട് സെഷനിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും കൂടെ താരം പങ്കുവച്ചിട്ടുണ്ട്.

പ്രൊഫഷണൽ രംഗത്ത്, 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കൽപ്പിക വിവരണമായ ഏ വതൻ മേരേ വാതൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് സാറ (Sara Ali Khan Working Out with Janhvi Kapoor, deeply dedicated to fitness).

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ സുപ്രധാനമായ ഒരു ഭാഗമാണ് ഈ സിനിമ വിവരിക്കുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിൻ്റെ ഭാഗമായ പ്രശസ്‌ത വ്യക്തികള്‍ക്കും, അത്ര അറിയപ്പെടാത്ത നായകന്മാര്‍ക്കുമുള്ള ആദരസൂചകമാണ് ഈ സിനിമ.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയിലെ യുവാക്കൾ പ്രദർശിപ്പിച്ച വീര്യം, ദേശസ്‌നേഹം, ത്യാഗം, നിശ്ചയദാർഢ്യം എന്നിവയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നതാണ് സിനിമയെന്ന് നേരത്തെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൻ അയ്യരുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ സാറാ അലി ഖാൻ, സച്ചിൻ ഖേദേക്കർ, അഭയ് വർമ, സ്‌പർഷ് ശ്രീവാസ്‌തവ്, അലക്‌സ് ഒനീൽ, ആനന്ദ് തിവാരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മാർച്ച് 21 ന് OTT പ്ലാറ്റ്‌ഫോമിൽ ചിത്രം പ്രീമിയർ ചെയ്യും (Bollywood Fitness).

മിസ്റ്റർ ആൻഡ് മിസിസ് മഹി ' എന്ന ചിത്രത്തിലാണ് ജാൻവി കപൂര്‍ അടുത്തതായി അഭിനയിക്കുന്നത്. വരുൺ ധവാനുമൊത്തുള്ള തൻ്റെ അടുത്ത ചിത്രമായ സണ്ണി സംസ്‌കാരി കി തുളസി കുമാരി അടുത്തിടെ അവർ പ്രഖ്യാപിച്ചിരുന്നു. സിദ്ധാർത്ഥ് മൽഹോത്ര, ടൈഗർ ഷ്രോഫ് എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും ജാൻവിയുടേതായി വരാനുണ്ട്. ജൂനിയർ എൻടിആറിനൊപ്പം ദേവരയും അണിയറയില്‍ ഒരുങ്ങുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.