ETV Bharat / entertainment

ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല; സായി പല്ലവി - SAI PALLAVI TALKS ABOUT PREMAM

ഗ്ലാമറിനായി കാണുന്ന അത്തരം കണ്ണുകള്‍ എന്നിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല .

SAI PALLAVI  PREMAM MOVIE SAI PALLAVI  സായി പല്ലവി നടി  പ്രേമം സിനിമ സായി പല്ലവി
SAI PALLAVI (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 25, 2024, 4:25 PM IST

തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് സായിപല്ലവി. 'പ്രേമം' എന്ന ഒറ്റ സിനിമയിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായി സായിപല്ലവി മാറിയത്. 2015 ല്‍ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്‌ത 'പ്രേമ'ത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് സായി പല്ലവി സിനിമയില്‍ എത്തിയത്. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ തന്നെ തിരക്കുപിടിച്ച നടിയായി മാറി. അഭിനയത്തോടൊപ്പം അസാമാന്യ പ്രതിഭയുള്ള നര്‍ത്തകികൂടിയാണ്. ലഭിക്കുന്ന ഏത് കഥാപാത്രവും മികച്ച രീതിയില്‍ അവതരിപ്പിക്കുകയെന്നത് സായി പല്ലവിയുടെ പ്രത്യേകതയാണ്.

ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ 'അമരന്‍റെ' പ്രമോഷന്‍ പരിപാടിയിലാണ് താരം. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി സായി പല്ലവി നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതോടൊപ്പം സായി പല്ലവി 'പ്രേമം' സിനിമയില്‍ എത്തിയതിനെ കുറിച്ചും ഓര്‍ത്തെടുക്കുന്നു.

"അന്ന് അല്‍ഫോന്‍സ് പുത്രന്‍ വിളിച്ചു. എനിക്കത് വിശ്വസിക്കാനായില്ല. അതൊരു തട്ടിപ്പ് കോളാണെന്നാണ് ഞാന്‍ വിചാരിച്ചത്. സിനിമയില്‍ നിന്ന് ഒരാള്‍ എന്നിലേക്ക് എത്തുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആദ്യത്തെ വിളിവരുമ്പോള്‍ ഞാന്‍ ജോര്‍ജിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.

സിനിമയില്‍ വരുന്നതിന് മുന്‍പ് ഒരു ടാംഗോ നൃത്തത്തിന്‍റെ വീഡിയോ പങ്കുവച്ചിരുന്നു. പക്ഷേ ആ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തത് മറ്റൊരു വിധത്തിലായിരുന്നു. അതോടെ ചെറിയ വസ്‌ത്രങ്ങള്‍ സിനിമയില്‍ ധരിക്കരുതെന്ന തിരിച്ചറിവിലേക്ക് എത്തി. തന്‍റെ രൂപത്തേക്കാള്‍ കഴിവിന് പ്രാധാന്യം ലഭിക്കണമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത്.

ആളുകള്‍ എന്നെ ഗ്ലാമറിനായി കാണരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നെ കഴിവിന്‍റെ പേരിലാണ് ആളുകള്‍ കാണേണ്ടത്. ശരീരം കാണാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കണ്ണുകള്‍ എന്നിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല". സായി പല്ലവി പറഞ്ഞു.

ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് വച്ചതിന്‍റെ പേരില്‍ കരിയറില്‍ വീഴ്‌ചയുണ്ടായോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. ലഭിക്കുന്ന വേഷങ്ങളില്‍ സംതൃപ്‌തയാണ്. ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടെന്ന് വച്ചതില്‍ സംതൃപ്‌തിയുണ്ടെന്നുമാണ് സായി പല്ലവി പ്രതികരിച്ചത്. നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ശിവകാര്‍ത്തികേയനാണ് അമരനിലെ നായകന്‍. ചിത്രം ഒക്ടോബര്‍ 31 ന് ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളില്‍ എത്തും. കമല്‍ഹാസന്‍റെ ആര്‍ കെ എഫ് ഐയും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ കമല്‍ഹാസനും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. തമിഴിലും,മലയാളം, തെലുഗു എന്നീ ഭാഷകളിലായാട്ടാണ് ചിത്രം ഒരുക്കുന്നത്.

Also Read:ഗോവ ചലച്ചിത്ര മേളയില്‍ മലയാളത്തിന്‍റെ തിളക്കം; ഐ എഫ് എഫ് ഐ ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.