ETV Bharat / entertainment

ആർജെ വിജയ്‌ക്കൊപ്പം അഞ്ജലി നായർ ; പുത്തൻ സിനിമയുടെ ടൈറ്റിൽ പുറത്ത് - Wife first look poster - WIFE FIRST LOOK POSTER

ഫാമിലി എന്‍റർടെയിനറായ 'വൈഫ്' നവാഗതനായ ഹേമനാഥൻ ആർ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്.

RJ VIJAY ANJALI NAIR WIFE MOVIE  RJ VIJAY WITH ANJALI NAIR  RJ VIJAY NEW MOVIE TITLE OUT  TAMIL UPCOMING MOVIES
WIFE
author img

By ETV Bharat Kerala Team

Published : Mar 25, 2024, 9:57 AM IST

ആർജെ വിജയ്, അഞ്ജലി നായർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഹേമനാഥൻ ആർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പുറത്ത്. ഫാമിലി എന്‍റർടെയിനറായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന് 'വൈഫ്' എന്നാണ് പേരിട്ടിരിക്കുന്നത്. 'വൈഫ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവത്തകർ പുറത്തുവിട്ടു.

ഹേമനാഥൻ ആർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആർജെ വിജയും അഞ്ജലി നായരും ഒരുമിച്ച് അഭിനയിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്. ഏറെ കൗതുകം നിറഞ്ഞ പോസ്റ്ററാണ് നിർമാതാക്കൾ പുറത്തുവിട്ടത്.

RJ VIJAY ANJALI NAIR WIFE MOVIE  RJ VIJAY WITH ANJALI NAIR  RJ VIJAY NEW MOVIE TITLE OUT  TAMIL UPCOMING MOVIES
'വൈഫ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിജയ്‌ വീഡിയോ ജോക്കിയായാണ് ഈ ചിത്രത്തിൽ എത്തുന്നത്. ഗായികയുടെ വേഷമാണ് അഞ്ജലി നായർക്ക്. ഞെട്ടിത്തരിച്ച് നിൽക്കുന്ന വിജയ്‌യുടെ കഥാപാത്രത്തെയും അയാളുടെ അരികിൽ അലർച്ചയോടെ നിൽക്കുന്ന അഞ്ജലി നായരുടെ കഥാപാത്രത്തെയുമാണ് പോസ്റ്ററിൽ കാണാനാവുക. ഫാമിലി ഡ്രാമയാണ് ചിത്രമെന്നും ഒപ്പം ആഴത്തിലുള്ള റൊമാൻസ് വശംകൂടി 'വൈഫി'ന് ഉണ്ടെന്നും സംവിധായകൻ ഹേമനാഥൻ ആർ പറയുന്നു.

'സ്വയം ഒരു വീഡിയോ ജോക്കിയായതിനാൽ, ആർജെ വിജയ്‌യെ വിജെയുടെ വേഷത്തിൽ കാസ്റ്റ് ചെയ്യുന്നത് വളരെയധികം അർത്ഥവത്താണ്. കാരണം ആ കഥാപാത്രത്തിലേക്ക് തന്‍റെ ഇൻപുട്ട് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയും. അഞ്ജലിയും ഒരു ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്'. ഗായികയായാണ് അഞ്ജലി ഈ ചിത്രത്തിൽ വേഷമിടുന്നത്' - ഹേമനാഥൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒളിമ്പിയ മുവീസിന്‍റെ ബാനറിൽ എസ് അംബേത് കുമാറാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ജയന്തി അംബേത് കുമാറാണ് നിർമാണം. കെ എ ശക്തിവേൽ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ കലാസംവിധായകൻ ശിവശങ്കർ ആണ്. ജെൻ മാർട്ടിൻ ആണ് 'വൈഫ്' സിനിമയ്‌ക്കായി സംഗീതം ഒരുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.