ETV Bharat / entertainment

'കാന്താര എ ലെജന്‍ഡ്' പ്രേക്ഷക ഹൃദയം കീഴടക്കും, എന്‍റെ ഗ്രാമത്തിലെ ഷൂട്ടിന് അടുത്ത മാസം തുടക്കമാകും : റിഷഭ് ഷെട്ടി - Rishabh Shetty About Kanthara

കാന്താര സിനിമ ചിത്രീകരിക്കാനുള്ള തന്‍റെ ഗ്രാമത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് സംവിധായകന്‍ റിഷഭ്‌ ഷെട്ടി. ഏപ്രില്‍ ആദ്യം ഷൂട്ടിങ് തുടങ്ങുമെന്നും അദ്ദേഹം. യഥാര്‍ഥ്യമാകുന്നത് കോളജ് കാലത്തെ സ്വപ്‌നമെന്നും റിഷഭ്.

Kantara Sequel  Rishabh Shetty  Prime Video Event  Kantara A Legend
Kanthara's Shoot Will Begin In Rishabh Shetty's Village Next Month
author img

By ETV Bharat Kerala Team

Published : Mar 20, 2024, 7:23 PM IST

ഹൈദരാബാദ് : കാന്താര ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവിട്ട് സംവിധായകനും നടനുമായ റിഷഭ് ഷെട്ടി. സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം അടുത്ത മാസം മുതല്‍ തന്‍റെ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'സിനിമ ചിത്രീകരണത്തിനായി തന്‍റെ ഗ്രാമത്തില്‍ വലിയ സെറ്റ് നിര്‍മിച്ചിട്ടുണ്ടെന്നും' റിഷഭ് ഷെട്ടി അറിയിച്ചു. മുംബൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് റിഷഭ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാന്താര സീരീസിലെ ആദ്യ ഭാഗം, കാന്താര എ ലെജന്‍ഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതായിരിക്കും. കോളജില്‍ വച്ചാണ് തന്‍റെ മനസില്‍ ഇത്തരമൊരു ആശയം ഉദിച്ചത്. കുട്ടിക്കാലം തൊട്ട് തന്‍റെ ഗ്രാമത്തിലെ കഥകളും അതുപോലെ നാടോടിക്കഥകളുമെല്ലാം വലിയ സ്‌ക്രീനിലെത്തിക്കുകയെന്നത് തന്‍റെ സ്വപ്‌നമായിരുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്‍റെ ഗ്രാമത്തില്‍ വച്ച് താന്‍ ആദ്യമായി അഭിനയിക്കാന്‍ ആരംഭിച്ചത്. തന്‍റെ ഗ്രാമത്തിന്‍റെ കഥകള്‍ ബിഗ്‌ സ്‌ക്രീനില്‍ പങ്കുവയ്‌ക്കാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കോളജില്‍ വച്ച് കണ്ട സ്വപ്‌നം താന്‍ സിനിമ മേഖലയിലെത്തിയപ്പോള്‍ ഒരു കഥയാക്കി. പ്രേക്ഷകരുടെ പിന്തുണ ലഭിച്ചതോടെ ഞങ്ങള്‍ക്കും ആവേശമായി. അടുത്ത മാസം മുതല്‍ തങ്ങളുടെ ഗ്രാമത്തില്‍ വച്ച് സിനിമ ചിത്രീകരണം ആരംഭിക്കുകയാണെന്നും റിഷഭ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.