ഹൈദരാബാദ്: നയന്‍ താരയ്‌ക്ക് പിന്നാലെ ബോളിഡിന്‍റെ കിങ് ഖാന്‍ മറ്റൊരു തെന്നിന്ത്യന്‍ നായികയ്‌ക്കൊപ്പം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സാമന്ത റുത്ത് പ്രഭുവിനൊപ്പമാണ് ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നതെന്നാണ് വിവരം. 'പി കെ'യുടെ സംവിധായകനായ രാജ്‌കുമാർ ഹിരാനിയുമായി ഇരുവരും കരാർ ഒപ്പിട്ടതായാണ് അഭ്യൂഹങ്ങൾ.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 'ഡങ്കി'ക്ക് ശേഷം ഹിരാനിയും ഷാരൂഖും വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാവുമിത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം
രാജ്‌കുമാർ ഹിരാനിയും ഷാരൂഖും ഒന്നിച്ച ഡങ്കി 500 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഷാരൂഖ് ഖാന്‍ 2023-ല്‍ അഭിനയിച്ച മൂന്നാമത്തെ ചിത്രമായിരുന്നുവിത്. ഷാറൂഖിന്‍റെ പുതിയ പ്രോജക്‌ടുകളില്‍ വ്യക്തത വന്നിട്ടില്ല. എന്നാൽ കെജിഎഫ് നടൻ യാഷിൻ്റെ വരാനിരിക്കുന്ന ചിത്രമായ 'ടോക്‌സി'ക്കിൽ ഷാറൂഖ് പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്.
പത്താൻ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിൻ്റെ കിംഗ് ഖാൻ അഭിനയിക്കുന്ന 'കിംഗ്' എന്ന ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ സുഹാന ഖാൻ തിയേറ്ററുകളിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറുവശത്ത് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം 2023ൽ പുറത്തിറങ്ങിയ 'ഖുഷി'യിലാണ് സാമന്ത അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. വരുൺ ധവാനോടൊപ്പമായിരിക്കും സാമന്തയുടെ അടുത്ത ചിത്രം. സിനിമയെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇരു താരങ്ങളുടെയും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്‌ചകളിൽ വരുന്നതായിരിക്കും.
Also Read: 'കൽക്കി 2898 എഡി' ജൂൺ 27ന്: റിലീസ് ട്രെയിലർ പുറത്ത്