സില്‍ക്ക് സ്‌മിതയുടെ പോസ്‌റ്ററുകള്‍ കണ്ടാല്‍ മാത്രം മതിയായിരുന്നു ഒരു സമയത്ത് തിയേറ്ററുകള്‍ നിറയാന്‍. ജീവിച്ചിരുന്നപ്പോള്‍ വാഴ്‌ത്തപ്പെടാത്ത ആ താരം മരണശേഷമാണ് ആഘോഷിക്കപ്പെട്ടത്. ഇന്നും പകരം വയ്‌ക്കാനില്ലാത്ത താരമാണ് സില്‍ക്ക് സ്‌മിത. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ആ കലാകാരി ജീവിതത്തിന്‍റെ അഭ്രപാളിയോട് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍.
ദാരിദ്ര്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന താരമാണ് സില്‍ക്ക് സ്‌മിത. വിജയ ലക്ഷ്മി എന്നായിരുന്നു ശരിയായ പേര്. ആന്ധ്ര പ്രദേശിലാണ് ജനനം. പിന്നീട് സിനിമാ മോഹവുമായി മദ്രാസിലെത്തി.
1978 ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ബെഡിയാണ് ആദ്യ ചിത്രം. 1979 ല്‍ വണ്ടിചക്ര എന്ന തമിഴ് സിനിമയാണ് സില്‍ക്കിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീടങ്ങോട്ട് സൂപ്പര്‍സ്‌റ്റാറുകളുടെ സിനിമകളില്‍ പോലും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിധ്യമായിരുന്നു സില്‍ക്കിന്‍റേത്. ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ പോലും സില്‍ക്ക് അന്നു വാങ്ങിയിരുന്നത് ആ ചിത്രത്തിലെ നായകനേക്കാള്‍ വലിയ പ്രതിഫലമായിരുന്നു. ഒന്നര പതിറ്റാണ്ടോളം സില്‍ക്ക് ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നു. 17 വര്‍ഷം കൊണ്ട് 450 സിനിമകളിലധികം സില്‍ക്ക് അഭിനയിച്ചിരുന്നു.
കടിച്ച ആപ്പിളിന് പോലും അത്രയും വില കല്‍പ്പിച്ചിരുന്നു ആരാധകന്മാര്‍ സില്‍ക്കിന് മാത്രമേ ഉണ്ടായിരുന്നുള്ളു. പലരുടെയും ഇഷ്‌ട താരമായി മാറിയിരുന്ന സമയത്താണ് സില്‍ക്ക് സ്വയം മരണം തിരഞ്ഞെടുത്തത്. 1996 ല്‍ കോടമ്പാക്കത്തെ വീട്ടിലാണ് സില്‍ക്ക് സ്‌മിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അവരുടെ 36-ാം വയസിലായിരുന്നു അത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആത്മഹത്യയെന്നാണ് വിവിധ പരിശോധനകള്‍ സ്ഥിരീകരിച്ചത്. പക്ഷേ സില്‍ക്ക് സ്‌മിതയുടെ മരണം എന്തിന് എന്നായിരുന്നു ഏവരുടെയും ചോദ്യം. ഒരുപാട് സ്വപ്നങ്ങളുമായി വന്ന അവര്‍ എന്തിനായിരുന്നു ആ ജീവിതം ഇത്രപ്പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇന്നും പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടില്ല.
Also Read:മലൈക അറോറയുടെ പിതാവ് അനില്‍ മേത്ത ആത്‌മഹത്യ ചെയ്‌തു; അനുശോചനം നേരിട്ടറിയിച്ച് മുന്‍ ഭര്‍ത്താവ്