ETV Bharat / entertainment

ബോളിവുഡില്‍ തിളങ്ങാന്‍ വീണ്ടും രശ്‌മിക, ഇത്തവണ സല്‍മാന്‍ ഖാനൊപ്പം; സന്തോഷം പങ്കുവച്ച് താരത്തിന്‍റെ പോസ്റ്റ് - Rashmika upcoming movie Sikandar - RASHMIKA UPCOMING MOVIE SIKANDAR

സിക്കന്ദറിൽ സൽമാൻ ഖാനൊപ്പം രശ്‌മിക മന്ദാന പ്രധാന വേഷത്തില്‍. സന്ദീപ് വംഗ റെഡ്ഡി സംവിധാനം ചെയ്‌ത അനിമലിൻ്റെ വിജയത്തിനുശേഷമുളള രശ്‌മികയുടെ അടുത്ത പ്രോജക്‌ടാണിത്

SALMAN KHAN  AR MURUGADOSS  രശ്‌മിക മന്ദാന  സിക്കന്ദർ
Rashmika Mandana co starring on Salman upcoming movie Sikandar (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 9, 2024, 3:10 PM IST

ഹൈദരാബാദ് : സൽമാൻ ഖാൻ്റെ അടുത്ത ചിത്രമായ സിക്കന്ദറിൽ നായികയായി രശ്‌മിക മന്ദാന. നദിയാദ്‌വാല ഗ്രാൻഡ്‌സൺ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സാജിദ് നദിയാദ്‌വാലയാണ് ചിത്രം നിർമിക്കുന്നത്. 2014-ൽ 'കിക്ക്' റിലീസ് ചെയ്‌തതിന് ശേഷം സാജിദിനൊപ്പം സൽമാൻ ഖാൻ്റെ തിരിച്ചുവരവാണ് ഈ ചലച്ചിത്രം. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുകയും 2025 ഈദിന് റീലീസ് ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

"നിങ്ങൾ വളരെക്കാലമായി അടുത്ത അപ്‌ഡേറ്റിനായി എന്നോട് ആവശ്യപ്പെടുന്നു, ഇതാ.. സിക്കന്ദറിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. 2025 ഈദിനാണ് റിലീസ്." -ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വാർത്ത രശ്‌മിക പങ്കുവച്ചത്.

അനിമലിൻ്റെ വൻ വിജയത്തിന് ശേഷം താരം ഇപ്പോൾ തന്‍റെ പുതിയ ഹിന്ദി ചിത്രത്തിനായി കൈ കൊടുത്തിരിക്കുകയാണ്. സൽമാൻ ഖാൻ, സംവിധായകൻ എആർ മുരുഗദോസ്, നിർമാതാവ് സാജിദ് നദിയാദ്‌വാല ‌എന്നിവര്‍ക്കൊപ്പമുള്ള രശ്‌മികയുടെ ആദ്യ പ്രോജക്‌ടാണിത്. വ്യാഴാഴ്‌ചയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ രശ്‌മിക അഭിനയിക്കുന്ന കാര്യം അറിയിച്ചത്.

"സിക്കന്ദറിൽ സൽമാൻ ഖാൻ്റെ നായികയായി അഭിനയിക്കാൻ രശ്‌മിക മന്ദാനയെ സ്വാഗതം ചെയ്യുന്നു! 2025 ഈദിൽ അവരുടെ ഓൺ-സ്‌ക്രീൻ മാജിക് വെളിപ്പെടുന്നത് വരെ കാത്തിരിക്കാനാവില്ല! എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സാജിദ് നദിയാദ്‌വാലയുടെ സിക്കന്ദർ 2025 ഈദിന് റിലീസ് ചെയ്യുന്നു." -സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

2022-ൽ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ രശ്‌മിക പിന്നീട് മിഷൻ മജ്‌നു, അനിമൽ എന്നീ ചിത്രങ്ങളിൽ തിളങ്ങി. വിക്കി കൗശലിനൊപ്പം ചാവയിലും, തെലുഗുവിൽ അല്ലു അർജുനൊപ്പം പുഷ്‌പ: ദി റൂൾ, തമിഴിൽ ധനുഷിനൊപ്പം കുബേര എന്നീ ചിത്രങ്ങൾക്ക് തയാറെടുക്കുകയാണ് രശ്‌മിക ഇപ്പോൾ.

Also Read: ഫാമിലി സ്‌റ്റാർ ചിത്രത്തിനും ടീമിനും ആശംസകൾ നേർന്ന് രശ്‌മിക മന്ദാന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.