ETV Bharat / entertainment

'കാൻഡിഡ്‌ലി പോസിങ്'; പുഷ്‌പ 2 സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്‌മിക - രശ്‌മിക മന്ദാന പുഷ്‌പ 2

പുഷ്‌പ 2 സെറ്റിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കുവച്ച് രശ്‌മിക മന്ദാന. 2024 ഓഗസ്റ്റ്‌ 15-നാണ് ചിത്രം റിലീസാകുന്നത്.

Pushpa The Rule  Allu Arjun  Rashmika Mandanna Pushpa 2  രശ്‌മിക മന്ദാന പുഷ്‌പ 2  അല്ലു അർജുൻ പുഷ്‌പ ദ റൂൾ
Rashmika Mandanna
author img

By ETV Bharat Kerala Team

Published : Feb 12, 2024, 2:25 PM IST

ഹൈദരാബാദ് : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ - രശ്‌മിക മന്ദാന (Allu Arjun - Rashmika Mandanna) ചിത്രമാണ് പുഷ്‌പ 2 (Pusha 2). 2021ല്‍ പുറത്തിറങ്ങിയ പാന്‍-ഇന്ത്യന്‍ ചിത്രം പുഷ്‌പ: ദി റൂളിന്‍റെ (Pushpa: The Rule) രണ്ടാം ഭാഗമായാണ് പുഷ്‌പ 2 റിലീസിന് എത്തുന്നത്. രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്.

അതിനാല്‍ തന്നെ പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം 2024 ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യ ദിനത്തിന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. പിന്നീട് ചിത്രത്തിന്‍റേതായി മറ്റൊരു വിവരങ്ങളും പങ്കുവച്ചിരുന്നില്ല.

Pushpa The Rule  Allu Arjun  Rashmika Mandanna Pushpa 2  രശ്‌മിക മന്ദാന പുഷ്‌പ 2  അല്ലു അർജുൻ പുഷ്‌പ ദ റൂൾ
രശ്‌മിക പങ്കുവച്ച ചിത്രം

എന്നാൽ ഇപ്പോൾ ചിത്രത്തിലെ നായിക രശ്‌മിക മന്ദാന പുഷ്‌പ 2ന്‍റെ സെറ്റിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് (Rashmika Mandanna Shares BTS from Pushpa). ചിത്രത്തിന്‍റെ സംവിധായകൻ സുകുമാറിന്‍റെ (Director Sukumar) ഒരു കാൻഡിഡ് ചിത്രമാണ് (Candid posing) താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. സെറ്റിലെ സിംഹ പ്രതിമയിൽ ചാരിയിരിക്കുന്ന സുകുമാറിന്‍റേതാണ് ചിത്രം. 'കാൻഡിഡ് പോസ് ചെയ്യുന്ന @aryasukumar #PushpaTheRule' എന്നും താരം ചിത്രത്തോടൊപ്പം സ്റ്റോറിയിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്‌പ: ദി റൂള്‍ (Pushpa : The Rule) എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിൽ പുഷ്‌പ 2ന് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രം കൂടിയാണിത്. ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ എല്ലാ അര്‍ഥത്തിലും സാധൂകരിക്കുന്ന ചിത്രം സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തു (The film will hit theaters on August 15, 2024).

മലയാളി നടന്‍ ഫഹദ് ഫാസില്‍ (Fahad Faasil) പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു പുഷ്‌പ: ദി റൂൾ (Pushpa : The Rule). മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്‍റെ നിർമാണം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.