ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്. 2009 ല്‍ പുറത്തിറങ്ങിയ 'ഗില്ലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം സിനിമാഭിനയത്തിലേക്ക് എത്തിയത്. 2011 ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട് വിവിധ ഭാഷകളില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമായി.
സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി തന്‍റെ വ്യായാമത്തിന്‍റെ വീഡിയോ രാകുല്‍ പ്രീത് ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ വ്യായാമത്തിനിടെ രാകുല്‍ പ്രീതിന് പരിക്കേറ്റിരിക്കുകയാണ്. സപ്പോര്‍ട്ടീവ് ബെല്‍റ്റ് ഇല്ലാതെ 80 കിലോ ഡെഡ്‌ലിഫ്‌റ്റ് ചെയ്‌തതാണ് പണി കിട്ടാന്‍ കാരണമായത്. ഒക്‌ടോബര്‍ അഞ്ചിനായിരുന്നു സംഭവം. കഠിനമായ ബാക്ക് പെയിന്‍ അനുഭവിക്കുകയാണെന്നാണ് താരം തന്നെ പറഞ്ഞത്. ഇതു കാരണം കുറച്ചു ദിവസമായി രാകുല്‍ പ്രീത് വിശ്രമത്തില്‍ കഴിയുകയാണ്.
"ഞാന്‍ വലിയൊരു മണ്ടത്തരം കാണിച്ചു. ശരീരം സൂചനകള്‍ നല്‍കിയിട്ടും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഒരുപാട് വേദന തോന്നിയപ്പോള്‍ ഞാന്‍ നിര്‍ത്തേണ്ടതായിരുന്നു. പക്ഷേ ചെയ്‌തില്ല. ഇപ്പോള്‍ ആറ് ദിവസമായി വിശ്രമത്തിലാണ്. ശരിയാകാന്‍ ഇനിയും ഒരാഴ്‌കൂടി എടുക്കും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും സുഖാന്വേഷണങ്ങള്‍ നടത്തിയവര്‍ക്കും നന്ദി", രാകുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
അതേ സമയം വേദനയിലും രാകുല്‍ പ്രീത് സിനിമയുടെ ചിത്രീകരണം മുടക്കിയില്ല. എന്നാല്‍ വേദന കടുത്തതോടെ വൈദ്യ സഹായം തേടുകയായിരുന്നു. 'ദേ ദേ പ്യാര്‍ ദേ 2' എന്ന ചിത്രമാണ് രാകുലിന്‍റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒക്‌ടോബര്‍ പത്തിന് താരത്തിന്‍റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്‍റെ തൊട്ടു മുന്‍പേ തന്നെ താരത്തിന് വേദന കടുത്തു. എല്‍ 4, എല്‍ 5, എസ് 1 നാഡികളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചു. പിന്നാലെ രക്തസമ്മര്‍ദ്ദം കുറയുകയും വിയര്‍ക്കുകയും ചെയ്‌തതോടെ ഉടന്‍ വിശ്രമമെടുക്കുകയായിരുന്നു. നിലവില്‍ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.
Also Read:നെപ്പോട്ടിസം കാരണം അവസരങ്ങള്‍ നഷ്‌ടമായെന്ന് രാകുല്‍ പ്രീത്