ETV Bharat / entertainment

'റാഹേല്‍ മകന്‍ കോര' ഒടിടിയിലേക്ക്'; സ്‌ട്രീമിങ് ഉടൻ - Rahel Makan Kora OTT Release

author img

By ETV Bharat Kerala Team

Published : Mar 23, 2024, 2:54 PM IST

സൈന പ്ലേയിലൂടെ 'റാഹേല്‍ മകന്‍ കോര' വീണ്ടും പ്രേക്ഷകരിലേക്ക്, സ്‌ട്രീമിങ് മാര്‍ച്ച് 27 മുതൽ

RAHEL MAKAN KORA  DIRECTOR UBAINI  RAHEL MAKAN KORA DEGRADING  RAHEL MAKAN KORA ON SAINA PLAY
Rahel Makan Kora

വാഗതനായ ഉബൈനി സംവിധാനം ചെയ്‌ത 'റാഹേല്‍ മകന്‍ കോര' എന്ന ചിത്രം ഒടിടിയിലേക്ക്. ആന്‍സണ്‍ പോള്‍, മെറിന്‍ ഫിലിപ്പ്, സ്‌മിനു സിജോ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ 'റാഹേല്‍ മകന്‍ കോര'യുടെ ഒടിടി റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

സൈന പ്ലേയിലൂടെ മാര്‍ച്ച് 27 മുതൽ 'റാഹേല്‍ മകന്‍ കോര' വീണ്ടും പ്രേക്ഷകരിലേക്ക് എത്തും. സിംഗിൾ പേരന്‍റിംഗ് വിഷയമാക്കുന്ന 'റാഹേല്‍ മകന്‍ കോര'യുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബേബി എടത്വയാണ്. അച്‌ഛനില്ലാതെ വളരുന്ന പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും മനോഭാവങ്ങളിലെ മാറ്റമാണ് ഈ ചിത്രം രസകരമായി തിരശീലയിലേക്ക് പകർത്തിയത്.

ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്‌ക്ക് ജോലി ചെയ്‌ത് മകനെ വളർത്തിയ അമ്മയുടെ വേഷമാണ് ഈ ചിത്രത്തിൽ സ്‌മിനു സിജോ അവതരിപ്പിക്കുന്നത്. ആന്‍സണ്‍ പോള്‍ മകനായും വേഷമിട്ടിരിക്കുന്നു. അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, രശ്‌മി അനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

വിദേശ മലയാളി ഷാജി കെ ജോർജ് ആണ് ഈ സിനിമയുടെ നിര്‍മ്മാാണം നിർവഹിച്ചത്. എസ് കെ ജി ഫിലിംസിന്‍റെ ബാനറിൽ ആണ് 'റാഹേല്‍ മകന്‍ കോര' ഒരുക്കിയത്. 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ആളാണ് ഈ ചിത്രം ഒരുക്കിയ ഉബൈനി. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്‌റ്റന്‍റായാണ് തുടക്കം 'ഒരു മെക്‌സിക്കൻ അപാരത' മുതൽ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളിൽ ചീഫ് അസോസിയേറ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

ഷിജി ജയദേവൻ ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് അബു താഹിറും നിർവഹിച്ചിരിക്കുന്നു. കൈലാസാണ് സംഗീത സംവിധാനം. ഹരി നാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന.

ALSO READ: ഫേക്ക് ഐഡിയിൽ റിവ്യൂ പറയുന്നത് ക്രിമിനൽ വാസന; ഡീഗ്രേഡിങ്ങിനെതിരെ പ്രതികരിച്ച്‌ സംവിധായകൻ

പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്‌ടർ- ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ- ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ- ധനുഷ് നായനാർ, മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം- ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട്- വിനീഷ് കണ്ണൻ, ഡിഐ- ഒബ്‌സ്‌ക്യൂറ, സിജിഐ, വി എഫ് എക്‌സ്, സ്റ്റിൽസ്- അജേഷ് ആവണി, ശ്രീജിത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.