ETV Bharat / entertainment

'പുഷ്‌പ 2' രണ്ടാം ഗാനം വരുന്നു : അനൗൺസ്‌മെന്‍റ് വീഡിയോ പുറത്തുവിട്ട് നിർമാതാക്കൾ - Pushpa 2 Second Single - PUSHPA 2 SECOND SINGLE

വരാനിരിക്കുന്നത് 'പുഷ്‌പ 2 ദി റൂൾ' സിനിമയിലെ റൊമാന്‍റിക് ട്രാക്ക്. കാത്തിരിപ്പിൽ ആരാധകർ.

പുഷ്‌പ 2 രണ്ടാം ഗാനം  PUSHPA 2 SONG ANNOUNCEMENT VIDEO  PUSHPA 2 SECOND SONG RELEASE  PUSHPA 2 THE RULE RELEASE
Pushpa 2 Second Song (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 3:34 PM IST

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്‌പ 2 ദി റൂൾ' എന്ന സിനിമയുടെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. സിനിമയുടെ രണ്ടാം ഗാനത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് നിർമാതാക്കളുടെ നിർണായക അറിയിപ്പ്. 'സൂസെക്കി' എന്ന റൊമാന്‍റിക് ട്രാക്ക് മെയ് 29ന് പുറത്തിറങ്ങും. ഗാനത്തിന്‍റെ അനൗൺസ്‌മെന്‍റ് വീഡിയോ നിർമാതാക്കൾ പുറത്തുവിട്ടു.

രശ്‌മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലിയും അല്ലു അർജുന്‍റെ കഥാപാത്രമായ പുഷ്‌പ രാജുമാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുക. പ്രൊഡക്ഷൻ ഹൗസായ മൈത്രി മുവി മേക്കേഴ്‌സ് പുറത്തുവിട്ട അനൗൺസ്‌മെന്‍റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റിലീസ് വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന അടിക്കുറിപ്പിനൊപ്പമാണ് മൈത്രി മുവി മേക്കേഴ്‌സ് വീഡിയോ പങ്കുവച്ചത്. 'കണ്ടാലോ' എന്ന് തുടങ്ങുന്നതാണ് മലയാളം വേർഷനിലെ ഗാനം.

തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി എന്നീ ആറ് ഭാഷകളിൽ ഗാനം ലഭ്യമാകും. മെയ് 29 ന് രാവിലെ 11.07 ന് ഗാനം പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ആദ്യഭാഗമായ 'പുഷ്‌പ: ദി റൈസി'ലെ (2021) 'സാമി സാമി'യെപ്പോലെ മറ്റൊരു ചാർട്ട്ബസ്റ്ററായി ഈ ഗാനവും മാറുമെന്നാണ് അണിയറ പ്രവർത്തകരുടെയും ഒപ്പം ആരാധകരുടെയും പ്രതീക്ഷ.

അടുത്തിടെയാണ് 'പുഷ്‌പ 2 ദി റൂളി'ലെ ആദ്യ ട്രാക്ക്, 'പുഷ്‌പ പുഷ്‌പ' പുറത്തിറങ്ങിയത്. ആറ് ഭാഷകളിൽ റിലീസ് ചെയ്‌ത ഈ ഗാനത്തിൽ കൈയിൽ ഒരു ഗ്ലാസ് ചായയുമായി നൃത്തം ചെയ്യുന്ന അല്ലു അർജുനെയാണ് കാണാനാവുക. ഗാനത്തിന്‍റെ തെലുഗു, ഹിന്ദി പതിപ്പുകൾക്ക് 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയായി മാറാനും കഴിഞ്ഞിരുന്നു.

'പുഷ്‌പ 1: ദ റൈസി'ലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ദേവി ശ്രീ പ്രസാദാണ് പുതിയ സിനിമയ്‌ക്കും ഈണം ഒരുക്കുന്നത്. സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ 2'ൽ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലുണ്ട്. ആദ്യഭാഗത്തിലേതെന്നപോലെ നായകനെ വിറപ്പിക്കുന്ന വില്ലനായാണ് ഫഹദ് എത്തുന്നത്. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന പൊലീസുകാരനെയാണ് ഫഹദ് 'പുഷ്‌പ'യിൽ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് 15ന് 'പുഷ്‌പ' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. പുതിയ ഗാനം പുറത്തിറങ്ങാനിരിക്കെ, 'പുഷ്‌പ 2: ദി റൂളി'ന്‍റെ മാന്ത്രികത അനുഭവിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ: 'ഇനിയൊരു തിരിച്ചുപോക്കില്ല'; ശ്രദ്ധേയമായി 'കൽക്കി' ബുജ്ജി-ഭൈരവ ടീസർ ; റാമോജി ഫിലിം സിറ്റിയിൽ ആഘോഷപ്പൂരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.