ETV Bharat / entertainment

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പുഷ്‌പ 2 തിയേറ്റുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍ - movie release

അല്ലു അര്‍ജുന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്‍റെ തെളിവായിരുന്നു 'പുഷ്‌പ 2'വിന്‍റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്.

പുഷ്‌പ 2  പുഷ്‌പ ദി റൂള്‍  അല്ലു അര്‍ജുന്‍  ഫഹദ് ഫാസില്‍  രശ്മിക മന്ദാന  Allu Arjun  rashmika mandanna  fahad fazil  Pushpa 2  movie release  pushpa
200 days left for the release of Pushpa 2
author img

By ETV Bharat Kerala Team

Published : Jan 29, 2024, 3:22 PM IST

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്‌പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. 2024 ഓഗസ്റ്റ്‌ 15-ന് സ്വാതന്ത്ര്യ ദിനത്തിന് ചിത്രം തീയറ്ററുകളിലെത്തും. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് വിവരം പങ്കുവച്ചത്.

2021ല്‍ പുറത്തിറങ്ങിയ പാന്‍-ഇന്ത്യന്‍ ചിത്രം പുഷ്‌പ: ദ റൂളിന്‍റെ രണ്ടാം ഭാഗമായാണ് പുഷ്‌പ 2 റിലീസിന് എത്തുന്നത്. ആദ്യഭാഗമായ പുഷ്‌പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു (200 days left for the release of Allu Arjun's much awaited film Pushpa 2).

മലയാളി നടന്‍ ഫഹദ് ഫാസില്‍ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു പുഷ്‌പ. ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ എല്ലാ അര്‍ത്ഥത്തിലും സാധൂകരിക്കുന്ന ചിത്രം സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു (The film will hit theaters on August 15, 2024).

രണ്ടാം ഭാഗത്തില്‍ എന്തുസംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചായിരുന്നു ചിത്രം അവസാനിച്ചത്. അതിനാല്‍ തന്നെ പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്‌പ: ദ റൂള്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വാനോളമാണ്.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ ആദ്യ ഭാഗം സംവിധാനം ചെയ്‌ത സുകുമാര്‍ തന്നെയാണ് പുഷ്‌പയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുന് പുറമെ രശ്‌മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.