ETV Bharat / entertainment

'എന്‍റര്‍ടെയിന്‍മെന്‍റ് എന്നുവച്ചാല്‍ ഇതാണ്' ; 'പ്രേമലു' സൂപ്പർ, നസ്‌ലനെ കാണണമെന്നും പ്രിയദര്‍ശന്‍ - പ്രിയദര്‍ശന്‍

തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് 'പ്രേമലു' നേടുന്നത്. ഇതിനിടെയാണ് സിനിമ ഗംഭീരമെന്ന് പ്രിയദർശന്‍റെ സാക്ഷ്യപ്പെടുത്തൽ

Priyadarshan praised Premalu  Premalu movie  Naslen Mamitha Baiju Premalu  പ്രിയദര്‍ശന്‍  പ്രേമലു
priyadarshan premalu
author img

By ETV Bharat Kerala Team

Published : Feb 14, 2024, 6:36 PM IST

സ്‌ലൻ, മമിത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ്‌ എ ഡി സംവിധാനം ചെയ്‌ത സിനിമയാണ് 'പ്രേമലു'. അടുത്തിടെയാണ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. തകർപ്പൻ കോമഡിയുടെ മേമ്പൊടിയോടെ എത്തിയ ഈ റൊമാന്‍റിക് ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ 'പ്രേമലു'വിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ (Priyadarshan about Premalu Movie).

ഏറെ രസകരമായ എന്‍റര്‍ടെയിനര്‍ എന്നാണ് അദ്ദേഹം 'പ്രേമലു'വിനെ വിശേഷിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷകളിലും പ്രേക്ഷകരെ രസിപ്പിച്ച ഒട്ടേറെ ഹാസ്യ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദര്‍ശന്‍. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാനും ആഘോഷിക്കാനും പറ്റിയ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹം പുതുതലമുറയിലെ കലാകാരന്മാരെ അഭിനന്ദിക്കുന്നതില്‍ ഒട്ടും പുറകിലല്ല. ഇപ്പോഴിതാ ഗിരീഷ്‌ എഡിയുടെ 'പ്രേമലു'വിനെയും വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് പ്രിയദർശൻ.

അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും പേരെടുത്ത് പ്രശംസിക്കാനും പ്രിയദർശൻ മറന്നില്ല. നസ്‌ലൻ നന്നായി ചെയ്‌തെന്നും നേരിൽകണ്ട് അഭിനന്ദിക്കണമെന്നും പ്രിയദർശൻ പറഞ്ഞു. ഇനി തങ്ങളെപ്പോലെയുള്ളവർ പുതിയ സിനിമ എടുക്കുകയല്ല, പകരം പുതിയ സിനിമകളിരുന്ന് കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു മുഴുനീള റൊമാന്‍റിക്‌ - കോമഡി എന്‍റര്‍ടെയിനര്‍ ആണ് 'പ്രേമലു' എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഭാവന സ്‌റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍ എന്നിവർ ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രേമലു മികച്ച ബോക്‌സ് ഓഫിസ് കളക്ഷനോടെയാണ് മുന്നേറുന്നത്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ ഗിരീഷ്‌ എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് പ്രേമലുവിന്‍റെ തിരക്കഥ ഒരുക്കിയത്. അജ്‌മൽ സാബു ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസാണ്. വിനോദ് രവീന്ദ്രനാണ് ഈ ചിത്രത്തിന്‍റെ കലാ സംവിധായകൻ. സംഗീത സംവിധാനം വിഷ്‌ണു വിജയ്‌യും നിർവഹിച്ചിരിക്കുന്നു.

ALSO READ: 'ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ' ; വെളിപ്പെടുത്തി ദിലീഷ് പോത്തൻ

കോസ്റ്റ്യൂം ഡിസൈൻസ് : ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യർ, ആക്ഷൻ : ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി : ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ : സേവ്യർ റിച്ചാർഡ്, വി എഫ് എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ : ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ : ആതിര ദില്‍ജിത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.