ETV Bharat / entertainment

'ദിൽവാലെ പ്രേമലു കോ ലേഗയാ'; വമ്പൻ അപ്‌ഡേറ്റിതാ - പ്രേമലു റിലീസ്

'പ്രേമലു'വിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്

Premalu UK European distribution  Premalu Yash Raj Films  പ്രേമലു വിദേശ വിതരണാവകാശം  പ്രേമലു റിലീസ്  Premalu movie release
premalu
author img

By ETV Bharat Kerala Team

Published : Feb 18, 2024, 5:56 PM IST

റിലീസായി ദിവസങ്ങൾ പിന്നിട്ടിട്ടും കേരളത്തിൽ 'പ്രേമലു' തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ആ തരംഗം അതിർത്തികൾ താണ്ടി അങ്ങ് ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ്. സൂപ്പർ ഹിറ്റില്‍നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്‍റെ 'പ്രേമലു' സിനിമയുടെ വമ്പൻ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.

Premalu UK European distribution  Premalu Yash Raj Films  പ്രേമലു വിദേശ വിതരണാവകാശം  പ്രേമലു റിലീസ്  Premalu movie release
'പ്രേമലു' യുകെയിലും യൂറോപ്പിലുമെത്തിക്കാൻ യഷ് രാജ് ഫിലിംസ്

ഗിരീഷ്‌ എഡി സംവിധാനം ചെയ്‌ത 'പ്രേമലു'വിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ -വിതരണ കമ്പനികളില്‍ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നസ്‌ലന്‍, മമിത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിദേശ രാജ്യങ്ങളിൽ പോലും ലഭിക്കുന്ന അഭൂതപൂർവമായ സ്വീകാര്യതയാകും യഷ് രാജിനെ ആകർഷിച്ചതെന്നുറപ്പ്.

ഇതാദ്യമായാണ് ബോളിവുഡിൽ നിന്നല്ലാതെയുള്ള ഒരു റൊമാന്‍റിക് കോമഡി ചിത്രത്തിന് ഇത്രയേറെ വരവേൽപ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയം. ഫെബ്രുവരി 9ന് റിലീസായ 'പ്രേമലു'വിന് ആദ്യദിനം മുതല്‍ക്കുതന്നെ ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പിന്നാലെ രണ്ടാം ദിവസം മുതല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തി. ഒമ്പതു ദിവസംകൊണ്ട് 27 കോടിയില്‍പ്പരം രൂപയാണ് 'പ്രേമലു' തിയേറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത്.

ഒരു മുഴുനീള റൊമാന്‍റിക്‌ കോമഡി എന്‍റർടെയിനറായ 'പ്രേമലു' ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം മികച്ച ബോക്സോഫീസ് കലക്ഷനോടെ മുന്നേറുകയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.

സംവിധായകൻ ഗിരീഷ്‌ എഡിയോടൊപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് പ്രേമലുവിന്‍റെ തിരക്കഥ ഒരുക്കിയത്. 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ വിജയ സിനിമകൾക്ക് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിതം കൂടിയാണ് 'പ്രേമലു'. ഗിരീഷ് എ ഡി എന്ന സംവിധായകന്‍റെ ഒരു ചിത്രം നിർമിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഭാവന സ്റ്റുഡിയോസ് 'പ്രേമലു'വിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്തതെന്ന് നേരത്തെ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. പൂർണമായും സംവിധായകനിൽ വിശ്വാസമർപ്പിച്ച് കൊണ്ടാണ് തങ്ങൾ ഈ ചിത്രത്തിന്‍റെ ഭാഗമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അജ്‌മല്‍ സാബു ഛായാഗ്രാഹകനായ ഈ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസാണ്. വിനോദ് രവീന്ദ്രനാണ് ഊ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിച്ചത്. കോസ്റ്റ്യൂം ഡിസൈന്‍സ് : ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് : റോണക്‌സ് സേവ്യര്‍, ആക്ഷന്‍ : ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി : ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാർ : ബെന്നി കട്ടപ്പന, ജോസ് വിജയ് എന്നിവർ ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകരാണ്.

ALSO READ: 'എന്‍റര്‍ടെയിന്‍മെന്‍റ് എന്നുവച്ചാല്‍ ഇതാണ്' ; 'പ്രേമലു' സൂപ്പർ, നസ്‌ലനെ കാണണമെന്നും പ്രിയദര്‍ശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.