മമിതയും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പ്രേമലു. ചിത്രം ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് വന്‍ ഹിറ്റായി മാറുകയും ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുമെന്ന് സംവിധായകന്‍ ഗിരിഷ് എഡി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും അന്ന് പുറത്തു വിട്ടിരുന്നില്ല. പ്രേമലു 2 വിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകൻ ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചിത്രം കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കുമെന്ന് ഗിരിഷ് എ ഡി പറഞ്ഞതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരുന്നു. മാത്രമല്ല പ്രേമലുവിനേക്കാള്‍ വലിയ ക്യാന്‍വാസിലായിരിക്കും പ്രേമലു 2വെന്നും സംവിധായകന്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രേമലുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇ ടിവി ഭാരതിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഗിരിഷ് എഡി.
ചിത്രത്തിന്‍റെ തിരക്കഥയുടെ അവസാനഘട്ട മിനുക്ക് പണികൾ പൂർത്തിയാവുകയാണ്. ഡിസംബർ മാസത്തോടെ തിരക്കഥ ലോക്ക് ചെയ്യും. പ്രേമലു 2ന്‍റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട പല വാർത്തകളും മാധ്യമങ്ങളിൽ ശ്രദ്ധിക്കാനിടയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നായിക കഥാപാത്രമായി മറ്റൊരാൾ വരുന്നു എന്നുള്ള തരത്തിലുള്ള വാർത്തകളൊക്കെ ഇടക്കാലത്ത് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കാൻ ഇടയായതായി. എന്നാല്‍ പ്രേമലൂ ടു എന്ന സിനിമയുടെ ലൊക്കേഷൻ, കാസ്റ്റിംഗ് തുടങ്ങിയ വിശദാംശങ്ങൾ ഒന്നും തന്നെ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കാസ്‌റ്റിങ്ങില്‍ മാറ്റമുണ്ട് എന്ന തരത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതെങ്ങനെയാണ് മമിതാ ബൈജു ചെയ്‌ത കഥാപാത്രത്തിന് പകരം മറ്റൊരു നായികയെ ചിത്രത്തിന്‍റെ തുടർച്ചയിൽ അഭിനയിപ്പിക്കാൻ സാധിക്കുക. ചിത്രം 2025 അവസാനം തിയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമങ്ങൾ എന്നും ഗിരീഷ് എ ഡി പറഞ്ഞു.
പ്രേമലു സിനിമയുടെ ക്ലൈമാക്‌സില്‍ നസ്ലിന്‍റെ കഥാപാത്രം യുകെയിലേക്ക് ജോലി അന്വേഷിച്ചു പോകുന്നുണ്ട്. സ്വാഭാവികമായും യുകെയിൽ വച്ചാവുമോ ചിത്രീകരണം എന്ന ചോദ്യത്തിന് ക്ഷമയോടെ കാത്തിരിക്കൂ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് ഗിരീഷ് എ ഡി യുടെ മറുപടി. ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.
Also Read:ദിവസവും പ്രണയം ഒളിപ്പിച്ച അഞ്ച് കാര്‍ഡുകള്‍; ആരായിരുന്നു സുചിത്ര മോഹന്‍ലാലിന്‍റെ 'എസ് കെ പി'?