ഒരു ചിത്രത്തിന്‍റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും വരുന്നത് പതിവ് കാഴ്‌ചയാണ്. എന്നാല്‍ അത് ബാഹുബലിയുടെ മൂന്നാം ഭാഗമാണെങ്കിലോ. അതെ വരുന്നു ബാഹുബലിയുടെ മൂന്നാം ഭാഗം. പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ബാഹുബലി ആദ്യ ഭാഗം. എന്നാല്‍ ബാഹുബലി ആദ്യഭാഗം കഴിഞ്ഞതു മുതൽ ഏവരും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രണ്ടാം ഭാഗമെത്തി. രണ്ടാം ഭാഗവും ബോക്‌സ് ഓഫീസിൽ തരംഗമാകുന്നതാണ് നാമെല്ലാം കണ്ടത്.
രാജമൗലി സംവിധാനം ചെയ്‌ത രണ്ട് ഭാഗങ്ങള്‍ 2015, 2017 വർഷങ്ങളിലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗത്തിന് ശേഷം ഏവരും ചിന്തിച്ചത് ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഉണ്ടാവുമോയെന്നായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തനങ്ങളിലാണ് തങ്ങളെന്ന് കങ്കുവ സിനിമയുടെ നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചു. ബാഹുബലിയുെട 3 യുടെ ചര്‍ച്ചകള്‍ ആരംഭിച്ചതായും, ഇത്തവണ നിര്‍മാതാക്കള്‍ കൂടുതല്‍ ഇടവേള എടുത്തതാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്ഞാനവേല്‍ വെളിപ്പെടുത്തി
ബ്രീട്ടീഷ് ഫിലിം ഇൻസ്‌റ്റ്യൂട്ടിൽ ബാഹുബലി 2 ന്‍റെ സ്രീകിനിങ് ഉണ്ടായിരുന്നു. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ ബാഹുബലിക്ക് മൂന്നാം ഭാഗം വരുമോ എന്നതിനെക്കുറിച്ച് സംവിധായകന്‍ രാജമൗലി തന്നെ വ്യക്തമാക്കിയിരുന്നു.
''സിനിമയ്ക്ക് നമുക്കൊരു വിപണിയുണ്ട്. എന്നാൽ ഏവരുടെയും ശ്രദ്ധ നേടുന്ന ഒരു കഥയില്ലാതെ സിനിമ ചെയ്യുന്നത് സത്യസന്ധമായ ചലച്ചിത്ര പ്രവർത്തനമായിരിക്കില്ല. എന്‍റെ അച്‌ഛൻ ബാഹുബലിയുടെ ആദ്യ രണ്ടു ഭാഗങ്ങളുടെ കഥ പോലെ നല്ലൊരു കഥയുമായി വരികയാണെങ്കിൽ ബാഹുബലിക്ക് അവസാനം ഉണ്ടാകില്ല. തീർച്ചയായും മൂന്നാം ഭാഗം ചെയ്യുമെന്നും'' രാജമൗലി അന്ന് പറഞ്ഞിരുന്നു.
ബാഹുബലി സിനിമയുടെ രണ്ടു ഭാഗങ്ങളുടെയും കഥ എഴുതിയത് രാജമൗലിയുടെ അച്‌ഛൻ കെ വി.വിജയേന്ദ്ര പ്രസാദ് ആണ്. സൽമാൻ ഖാൻ നായകനായ ഹിറ്റ് ചിത്രം ബജ്‌രംഗി ഭായ്‌ജാന്‍റെ കഥ എഴുതിയതും ഇദ്ദേഹമാണ്.
Also Read:ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി;കങ്കണയുടെ 'എമര്‍ജന്‍സി' റിലീസ് ഉടന്‍ പ്രഖ്യാപിക്കും