ETV Bharat / entertainment

സിനിമയിൽ മാത്രമല്ല രാഷ്‌ട്രീയത്തിലും പവൻ കല്യാൺ 'പവർ സ്റ്റാർ' - Pawan Kalyan win in Andhra Pradesh polls - PAWAN KALYAN WIN IN ANDHRA PRADESH POLLS

ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി പവൻ കല്യാൺ.

PAWAN KALYAN  പവർ സ്റ്റാർ പവൻ കല്യാൺ  LOK SABHA ELECTION RESULT 2024  ANDHRA PRADESH ASSEMBLY ELECTION 2024
Pawan Kalyan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 7:44 PM IST

തെലുഗു സിനിമയിൽ 'പവർ സ്റ്റാർ' എന്നാണ് പവൻ കല്യാൺ അറിയപ്പെടുന്നത്. ജനസേന പാർട്ടിയിലൂടെ ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിക്കൊണ്ട് രാഷ്‌ട്രീയത്തിലും താൻ സ്റ്റാറാണെന്ന് തെളിയിച്ചിരിക്കുകയാണ് പവൻ കല്യാൺ.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പവൻ കല്യാണിൻ്റെ ജനസേന പാർട്ടി മത്സരിച്ച 21 സീറ്റുകളിലും വിജയം കൊയ്‌തു. പിതാപുരം നിയമസഭ സീറ്റിൽ നിർണായകമായ വിജയമാണ് പവന്‍ കല്യാണ്‍ സ്വന്തമാക്കിയത്. തെലുങ്കുദേശം പാർട്ടി (ടിഡിപി)യുമായുള്ള പുതിയ സഖ്യത്തിൽ 70,354 വോട്ടുകൾക്കാണ് ജയം.

ആന്ധ്രാപ്രദേശ് രാഷ്‌ട്രീയത്തിലെ ഒരു പ്രധാന നേതാവായി മാറാൻ പവൻ കല്യാണിനായി. ജഗൻ ഗവൺമെൻ്റിൻ്റെ ഉന്നതാധികാരം ഉൾപ്പടെ നിരവധി വെല്ലുവിളികളെ തന്ത്രപരമായി പ്രതിരോധിച്ചാണ് പവൻ കല്യാണും സംഘവും വിജയപാതയിലെത്തിയത്. 21 അസബ്ലി സീറ്റുകളും രണ്ട് ലോക്‌സഭ സീറ്റുകളും ഇപ്പോൾ ജനസേനയ്‌ക്കുണ്ട്. 100% സ്‌ട്രൈക്ക് റേറ്റുമായി ആദ്യമായി നിയമസഭയിൽ പ്രവേശിക്കുകയാണ് ജനസേന.

ആഡംബര ജീവിതം ഉപേക്ഷിച്ച് ജനസേവനത്തിലേക്ക്

ജനസേവനത്തിനുള്ള ശരിയായ വേദിയാണ് പൊതുമണ്ഡലമെന്ന് പവൻ കല്യാണിനറിയാം. രാഷ്‌ട്രീയ പ്രവേശം എന്നത് എളുപ്പമാകില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. രാഷ്‌ട്രീയ മണ്ഡലത്തെ കൃത്യമായി നിരീക്ഷിച്ച പവൻ കല്യാൺ പുതുതായി രൂപീകരിച്ച ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന് പരിചയസമ്പന്നനായ ഒരു നേതാവിൻ്റെ ആവശ്യകതയുണ്ടെന്ന് തിരിച്ചറിഞ്ഞു. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പിന്തുണച്ച അദ്ദേഹം എൻഡിഎയുമായി സഖ്യമുണ്ടാക്കുകയും സംസ്ഥാനത്തെ ഈ വിജയ സഖ്യത്തിൻ്റെ ശിൽപിയായി മാറുകയും ചെയ്‌തു.

മത്സരിച്ച രണ്ട് സീറ്റുകളിലും തോൽവി

2024ൽ പവൻ കല്യാൺ ടിഡിപിയെ പിന്തുണച്ചെങ്കിലും 2019ൽ പ്രത്യയശാസ്‌ത്രപരമായ ഭിന്നതകൾ ഇവർക്കിടയിൽ വിള്ളലുണ്ടാക്കിയിരുന്നു. രാഷ്‌ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ!. 2019ൽ പവൻ കല്യാൺ ഇടതുപക്ഷ പാർട്ടികളുമായും ബിഎസ്‌പിയുമായും സഖ്യമുണ്ടാക്കി.

സംസ്ഥാനത്തെ രണ്ട് ശക്തമായ പാർട്ടികളായ ടിഡിപിക്കും വൈഎസ്ആർസിപിക്കും എതിരായിരുന്നു അന്ന് പവൻ കല്യാൺ. ഫലം വന്നപ്പോൾ കേവലം ഒരു സീറ്റിൽ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പാർട്ടിക്ക് വിജയിക്കാനായത്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും നടൻ പരാജയം രുചിച്ചു.

എന്നാൽ തോൽവിയിൽ തനിക്കോ തൻ്റെ പാർട്ടി പ്രവർത്തകർക്കോ മനോവീര്യം നഷ്‌ടപ്പെടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിജയിച്ച ഏക സ്ഥാനാർത്ഥി പാർട്ടി വിട്ടപ്പോഴും കാര്യമായ വിമർശനങ്ങൾ നേരിടേണ്ടി വന്നില്ല, തോൽവി വിഴുങ്ങി പവൻ കല്യാൺ പ്രതിരോധവുമായി മുന്നേറി. ഇപ്പോഴിതാ ചരിത്രവിജയത്തിലേക്ക് അണികളുടെ കൈപിടിച്ച് നടന്നുകയറിയിരിക്കുകയാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.