ETV Bharat / entertainment

സംവിധായകന്‍റെ പേര് രേഖപ്പെടുത്താത്ത സിനിമ; 'ഓർമ്മചിത്രം' ഉടൻ തീയേറ്ററുകളിൽ - Ormmachithram In Theaters Soon

author img

By ETV Bharat Kerala Team

Published : Jul 24, 2024, 6:51 PM IST

ഹരികൃഷ്‌ണൻ നായകനായ 'ഓർമ്മചിത്രം' ഓഗസ്റ്റ് 9 ന് തിയേറ്ററുകളിലേക്ക്‌, സംവിധായകന്‍റെ പേര് വെളിപ്പെടുത്താത്ത ചിത്രം മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി.

ORMMACHITHRAM MOVIE  HARIKRISHNAN STARRER MOVIE  ORMMACHITHRAM RELEASING DATE  ഓർമ്മചിത്രം ഉടൻ തീയറ്ററുകളിൽ
ORMMACHITHRAM TEAM (ETV Bharat)
ഓർമ്മചിത്രം തീയറ്ററുകളിലേക്ക്‌ (ETV Bharat)

ലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്‍റെ പേര് രേഖപ്പെടുത്താത്ത സിനിമ റിലീസിന് ഒരുങ്ങുന്നു. ഹരികൃഷ്‌ണൻ നായകനായ 'ഓർമ്മചിത്രം' ഓഗസ്റ്റ് 9 ന്
ആണ് തിയേറ്ററിൽ എത്തുക. ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നു.

ഹരികൃഷ്‌ണൻ, മാനസ രാധാകൃഷ്‌ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി പി കുഞ്ഞികൃഷ്‌ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര, അശ്വന്ത് ലാൽ, അമൽ രവീന്ദ്രൻ, മീര നായർ, കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു.

സിനിമയുടെ പ്രചാരണാർത്ഥം കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടു. അഭിനേതാക്കളായ ഹരികൃഷ്‌ണൻ, നാസർ ലത്തീഫ്, മാനസ രാധാകൃഷ്‌ണൻ നിർമ്മാതാവ് ഫ്രാന്‍സിസ് ജോസഫ്‌ എന്നിവരാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയത്. സിനിമ പ്രേക്ഷകർ ഏറ്റടുത്താലേ സംവിധായകന് പ്രസക്തിയുള്ളൂ.

ജനങ്ങൾ ചിത്രം ഏറ്റെടുക്കുന്ന നിമിഷം സംവിധായകൻ പ്രേക്ഷകരോട് സംവദിക്കും എന്നാണ് അണിയറ പ്രവർത്തകർ മാധ്യമങ്ങളെ അറിയിച്ചത്. ഒരു വഴിപോക്കൻ എന്നാണ് സംവിധായകന്‍റെ ടൈറ്റിൽ കാർഡ് നൽകിയിരിക്കുന്നത്. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ നാട്ടിൻപുറത്തിന്‍റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ സംതൃപ്‌തിപ്പെടുത്തും. ഹരികൃഷ്‌ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പിതാവിന്‍റെ വേഷമാണ് നാസർ ലത്തീഫ് അവതരിപ്പിക്കുന്നത്.

ALSO READ: എസ്എൻ സ്വാമിക്ക് ആദരവ്; 'സീക്രട്ട്' ചിത്രത്തിന്‍റെ പ്രിവ്യൂവിന് അഭിനന്ദനങ്ങളുമായി തമിഴ് സിനിമാലോകം

ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, അലക്‌സ്‌ പോള്‍, സന്തോഷ്‌ വർമ്മ, സുജേഷ് കണ്ണൂർ. സംഗീത സംവിധാനം: അലക്‌സ്‌ പോൾ, കൊറിയൊഗ്രാഫി: വിഷ്‌ണു, എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രമോദ് ദേവനന്ദ, പ്രൊജക്റ്റ് മാനേജർ: മണിദാസ് കോരപ്പുഴ, ആർട്ട്: ശരീഫ് സി കെ ഡി എൻ, മേക്കപ്പ്: പ്രബീഷ് കാലിക്കറ്റ്, വസ്ത്രാലങ്കാരം: ശാന്തി പ്രിയ, സ്റ്റിൽസ്: ഷനോജ് പാറപ്പുറത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍: ജെയ്‌സ്‌ ഏബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ: അമൽ അശോകൻ, ദീപക് ഡെസ്, അസിസ്റ്റന്‍റ്‌ ഡയറക്‌ടര്‍: ഐറിൻ ആർ, അമൃത ബാബു, ആക്ഷൻ: ജാക്കി ജോൺസൺ, കളറിസ്റ്റ്: ജിതിന്‍ കുമ്പുക്കാട്ട്, ഡി ടി എസ്‌ മിക്‌സ്‌: ഷൈജു, സ്റ്റുഡിയോ: യുണിറ്റി/ മലയിൽ യുണിറ്റ്: ഷാഡോ x ഫിലിംസ് ഹുസൈൻ & ടീം, ഡിസൈൻ: സുന്ദർ, പിആഒ: എം കെ ഷെജിന്‍. ചിത്രീകരണം കുന്ദമംഗലം, കാപ്പാട്, മാവൂർ എന്നിവിടങ്ങളിലായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.