ETV Bharat / entertainment

നിഖിലിനൊപ്പം കൈകോർത്ത് റാം വംശി കൃഷ്‌ണ, നിർമാതാവിന്‍റെ റോളിൽ റാം ചരണും; 'ദി ഇന്ത്യ ഹൗസി'ന് തുടക്കം - The India House shooting started - THE INDIA HOUSE SHOOTING STARTED

സായി മഞ്ജരേക്കർ നായികയാകുന്ന 'ദി ഇന്ത്യ ഹൗസി'ൽ അനുപം ഖേറും പ്രധാന വേഷത്തിലുണ്ട്.

നിഖിൽ റാം വംശി കൃഷ്‌ണ സിനിമ  റാം ചരൺ ദി ഇന്ത്യ ഹൗസ്  INDIA HOUSE UPDATES  V MEGA PICTURES MOVIE
'The India House' shooting started (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 2, 2024, 1:38 PM IST

റാം ചരൺ, വിക്രം റെഡ്ഡി എന്നിവരുടെ വി മെഗാ പിക്‌ചേഴ്‌സ്, അഭിഷേക് അഗർവാൾ ആർട്‌സ് എന്നി വമ്പൻ ബാനറുകൾക്ക് കീഴിൽ ഒരുങ്ങുന്ന 'ദി ഇന്ത്യ ഹൗസ്' സിനിമയ്‌ക്ക് തുടക്കം. പാൻ ഇന്ത്യൻ സിനിമയായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇന്നാണ് (ജൂലൈ 2) ആരംഭിച്ചത്. നിഖിൽ നായകനാകുന്ന ചിത്രം റാം വംശി കൃഷ്‌ണയാണ് സംവിധാനം ചെയ്യുന്നത്.

നിഖിൽ റാം വംശി കൃഷ്‌ണ സിനിമ  റാം ചരൺ ദി ഇന്ത്യ ഹൗസ്  INDIA HOUSE UPDATES  V MEGA PICTURES MOVIE
പ്രധാന വേഷങ്ങളിൽ നിഖിലും സായി മഞ്ജരേക്കറും (ETV Bharat)

ഹംപിയിലെ പ്രശസ്‌തമായ വിരൂപാക്ഷ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ നടന്നത്. സംവിധായകൻ റാം വംശി കൃഷ്‌ണ തന്നെയാണ് 'ദി ഇന്ത്യ ഹൗസ്' സിനിമയുടെ രചനയും നിർവഹിച്ചത്. സായി മഞ്ജരേക്കർ ആണ് 'ദി ഇന്ത്യ ഹൗസി'ൽ നായികയായി എത്തുന്നത്. പ്രശസ്‌ത ബോളിവുഡ് താരം അനുപം ഖേറും ഈ സിനിമയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന 'ദി ഇന്ത്യ ഹൗസ്' 1905 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. പ്രണയത്തിനും വിപ്ലവത്തിനും പ്രാധാന്യം നൽകിയാണ് നിർമാണം. കാമറൂൺ ബ്രൈസണാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ വിശാൽ അബാനിയാണ്. മായങ്ക് സിംഹാനിയ സഹനിർമാതാവായ ചിത്രത്തിന്‍റെ വസ്‌ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത് രജനിയാണ്.

'ദി ഇന്ത്യ ഹൗസി'ന് തുടക്കം (ETV Bharat)

അതേസമയം, വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ റാം ചരൺ, യു വി ക്രിയേഷസിന്‍റെ ഉടമ വിക്രം റെഡ്ഡി എന്നിവർ ഒരുമിച്ച് ചേർന്നാരംഭിച്ച സംരംഭമാണ് വി മെഗാ പിക്ചേഴ്‌സ്. ഇവർക്കൊപ്പം 'ദി ഇന്ത്യ ഹൗസി'നായി അഭിഷേക് അഗർവാൾ ആർട്‌സ് കൂടി ചേരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. നേരത്തെ കശ്‌മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ അഗർവാൾ ആർട്‌സ് നിർമിച്ചിട്ടുണ്ട്.

ALSO READ: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ വിവാദത്തിലായി 'ആർഡിഎക്‌സും'; നിർമാതാക്കൾക്കെതിരെ പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.