ആരാധകര്‍ കാത്തിരുന്ന ആ വിവാഹം നടന്നു. താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂർണ സ്‌റ്റുഡിയോയിൽ ബുധനാഴ്‌ച്ച രാത്രി 8:13നായിരുന്നു വിവാഹം. പരമ്പരാഗത ചടങ്ങുകളോടും ആചാരങ്ങളോടും കൂടി നടന്ന വിവാഹത്തില്‍ തെലുങ്ക് പാരമ്പര്യത്തിന്‍റെ അതിശയകരമായ ദൃശ്യങ്ങളാണ് കാണാന്‍ സാധിച്ചത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടനും നാഗ ചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഒപ്പം വിവാഹാശംസകള്‍ നേര്‍ന്ന് ഹൃദയസ്‌പര്‍ശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ വിവാഹം തങ്ങളുടെ കുടുംബത്തിന് വളരെ അർത്ഥവത്തായ നിമിഷമാണെന്നാണ് നാഗാർജുന അക്കിനേനി പ്രതികരിച്ചത്.
കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സ്നേഹ വലയത്തിൽ, അന്നപൂർണ സ്‌റ്റുഡിയോയിൽ നാഗ ചൈതന്യയും ശോഭിതയും അവരുടെ യാത്ര ആരംഭിക്കുന്നത് തന്‍റെ ഹൃദയത്തിൽ വളരെയധികം അഭിമാനവും നന്ദിയും നിറയ്ക്കുന്നുവെന്നും നാഗാർജുന പറഞ്ഞു.
Watching Sobhita and Chay begin this beautiful chapter together has been a special and emotional moment for me. 🌸💫 Congratulations to my beloved Chay, and welcome to the family dear Sobhita—you’ve already brought so much happiness into our lives. 💐
— Nagarjuna Akkineni (@iamnagarjuna) December 4, 2024
This celebration holds… pic.twitter.com/oBy83Q9qNm
"പ്രിയപ്പെട്ട നാഗ ചൈതന്യയ്‌ക്ക് അഭിനന്ദനങ്ങൾ. ഒപ്പം പ്രിയപ്പെട്ട ശോഭിതയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നീ ഇതിനോടകം ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷം കൊണ്ടു വന്നു.
കുടുംബം, ബഹുമാനം, ഐക്യം എന്നിവയ്‌ക്ക് വേണ്ടിയാണ് എന്‍റെ പിതാവ് നിലകൊണ്ടത്. അവയ്‌ക്കൊപ്പം സ്നേഹം, പാരമ്പര്യം, ഐക്യം എന്നിവയുടെ ആഘോഷമാണ് ഈ വിവാഹം. അക്കിനേനി നാഗേശ്വര റാവു ഗാരുവിൻ്റെ ജന്‍മശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ കീഴിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹത്തോടെ ഈ ആഘോഷം നടന്നപ്പോൾ അത് കൂടുതൽ ആഴത്തിലുള്ള അർത്ഥമുള്ളതായി.
Naga Chaitanya - Sobhita Dhulipala wedding rights bagged by netflix for a whopping ₹50 cr. pic.twitter.com/w6P4x1i9ZK
— Manobala Vijayabalan (@ManobalaV) November 26, 2024
നാഗ ചൈതന്യയും ശോഭിതയും ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് തങ്ങൾക്ക് വലിയ സന്തോഷത്തിന്‍റെ നിമിഷമാണ്. അതിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ്." -ഇപ്രകാരമാണ് നാഗാര്‍ജുന കുറിച്ചത്. ഒപ്പം നാഗ ചൈതന്യയുടെ വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
തെലുങ്ക് വിവാഹ പാരമ്പര്യങ്ങളുടെ ഊർജ്ജസ്വലവും ഹൃദയംഗമമായ ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ചടങ്ങുകൾ രാത്രി ഒരു മണി വരെ തുടര്‍ന്നു. ലഗ്നത്തിനായി, വധു ചുവന്ന ബോർഡറുള്ള വെളുത്ത പരമ്പരാഗത സിൽക്ക് സാരി ധരിച്ചപ്പോൾ, വരൻ ഒരു ക്ലാസിക് പട്ടു പഞ്ച ആണ് അണിഞ്ഞത്.
Naga Chaitanya marriage Today ✨✨ With
— Shweta 😘😘 (@sweta_singh789) December 4, 2024
#SobhitaDhulipala 😍😍 https://t.co/rzM3OtDYlZ pic.twitter.com/34Yn8F0H4M
ഈ വസ്‌ത്രധാരണം അവരുടെ തെലുങ്ക് വേരുകളുമായുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വധുവിന്‍റെ സ്വാഭാവിക ചാരുത ഉയർത്തിക്കാട്ടുന്നതിനും ചടങ്ങിന്‍റെ സാംസ്‌കാരിക സത്തയുടെ സമ്പന്നതയെ പൂർത്തീകരിക്കുന്നതിനുമായാണ് ഇത്തരത്തിലൊരു വസ്ത്രധാരണം തിരഞ്ഞെടുത്തത്.
ചടങ്ങിലെ ഓരോ ഘടകവും, ആചാരങ്ങൾ മുതൽ സംഘങ്ങൾ വരെ, പൈതൃകത്തിന്‍റെയും ഉത്സവ പ്രൗഡിയുടെയും കഥയാണ് പ്രതിഫലിപ്പിച്ചത്. എല്ലാവരുടെയും ഹൃദയങ്ങളിൽ ശാശ്വതമായ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്, പാരമ്പര്യവും ആധുനികതയും മനോഹരമായി സംയോജിപ്പിച്ച ചടങ്ങ്, അക്കിനേനി കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് സമ്മാനിച്ചത്.