നാദിർഷാ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. കലന്തൂര്‍ എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച ഈ ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന, ഏറെ രസകരമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാകും 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത് (Once Upon a Time in Kochi movie's trailer out).
പ്രണയവും പ്രതികാരവും ഗുണ്ട മാഫിയയും അന്വേഷണവുമെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ലക്ഷത്തിനടുത്ത് കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ ഇതിനോടകം ട്രെയിലർ സ്വന്തമാക്കിയത്. ഏതായാലും പ്രേക്ഷകർക്ക് മികച്ചൊരു എന്‍റർടെയിനർ തന്നെയാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ. നിരവധി ഹിറ്റ് സിനിമകളുടെ രചന നിര്‍വഹിച്ച റാഫിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് റാഫി - നാദിർഷാ കൂട്ടുകെട്ടിൽ ഒരു സിനിമ പിറക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്.
- " class="align-text-top noRightClick twitterSection" data="">
റാഫിയുടെ മകൻ മുബിൻ റാഫിയാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ നായകൻ. മുബിൻ റാഫിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. കൂടാതെ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജോണി ആന്‍റണി, റാഫി, ജാഫർ ഇടുക്കി, ശിവജിത്, മാളവിക മേനോൻ, കലന്തൂർ, നേഹ സക്‌സേന, അശ്വത് ലാൽ, സ്‌മിനു സിജോ, റിയാസ് ഖാൻ, സുധീർ കരമന, സമദ്, കലാഭവൻ റഹ്മാൻ, സാജു നവോദയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഫെബ്രുവരി 23ന് വേൾഡ് വൈഡ് റിലീസായി 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിൽ എത്തും.
ഹിഷാം അബ്‌ദുൽ വഹാബ് ആണ് ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 'കണ്ടേ ഞാനാകാശത്തൊരു' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദാണ്.
ALSO READ: നാദിര്‍ഷായുടെ 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'; ശ്രദ്ധേയമായി കല്യാണപ്പാട്ട്
പ്രൊജക്‌ട് ഡിസൈനർ - സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിങ് - സന്തോഷ് രാമൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ദീപക് നാരായൺ, സ്റ്റിൽസ് - യൂനസ് കുണ്ടായ്, ഡിസൈൻസ് - മാക്‌ഗുഫിൻ.