ETV Bharat / entertainment

വമ്പന്‍ അപ്‌ഡേറ്റ്; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍ - Barroz release date announced - BARROZ RELEASE DATE ANNOUNCED

ബറോസ് റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി മോഹന്‍ലാല്‍. ഒക്‌ടോബറിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

BARROZ RELEASE DATE ANNOUNCED  ബറോസ് റിലീസ്  BARROZ RELEASE  BARROZ
Barroz release update (BARROZ RELEASE DATE ANNOUNCED ബറോസ് റിലീസ് BARROZ RELEASE BARROZ)
author img

By ETV Bharat Entertainment Team

Published : Aug 17, 2024, 5:32 PM IST

നാളേറെയായി 'ബറോസി'നായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ 'ബറോസ്' റിലീസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.

ഒക്‌ടോബര്‍ 3നാകും 'ബറോസ്' തിയേറ്ററുകളില്‍ എത്തുക. നേരത്തെ സെപ്‌റ്റംബര്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോഹന്‍ലാലാണ് പുതിയ റിലീസ് തീയതി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. "2024 ഒക്ടോബർ 3ന് ബറോസ് തന്‍റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ വരുന്നു. നിങ്ങളുടെ കലണ്ടറുകൾ ഒരു മാന്ത്രിക സാഹസികതയ്ക്കായി അടയാളപ്പെടുത്തുക." -ഇപ്രകാരമാണ് മോഹന്‍ലാല്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് 'ബറോസ്'. ജിജോ പുന്നൂസിന്‍റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ' സംവിധായകന്‍ ജിജോ പുന്നൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരേസമയം 'ബറോസ്' 60ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. വളരെ പ്രത്യേകതകളോടുകൂടിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക. യഥാർഥ കഥാപാത്രങ്ങൾക്കൊപ്പം, ആനിമേറ്റഡ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും എന്നതാണ് 'ബറോസി'ന്‍റെ പ്രത്യേകതകളില്‍ ഒന്ന്.

2019ലായിരുന്നു 'ബറോസി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം. 2021 മാര്‍ച്ച് 24നായിരുന്നു സിനിമയുടെ ഒഫീഷ്യല്‍ ലോഞ്ച്. ഫാന്‍റസി സ്വഭാവമുള്ള ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്. 400 വർഷമായി വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി സംരക്ഷിക്കുന്ന 'ബറോസ്', അതിന്‍റെ യഥാര്‍ഥ അവകാശിക്ക് നിധി കൈമാറാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ഈ ഫാന്‍റസി ഡ്രാമയില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകനായി ടൈറ്റില്‍ റോളില്‍ എത്തുന്നതും. വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി കാക്കുന്ന കാവല്‍ക്കാരനായ 'ബറോസി'ന്‍റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട ഗെറ്റപ്പിലാണ് 'ബറോസി'ല്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read: മോഹൻലാലിന്‍റെ 'ബറോസ്'; പുതുവര്‍ഷ ആശംസകളുമായി പുതിയ പോസ്റ്റര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.