ETV Bharat / entertainment

കടുത്ത പനിയും ശ്വാസതടസവും; നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി - MOHANLAL HOSPITALISED DUE TO FEVER - MOHANLAL HOSPITALISED DUE TO FEVER

പനിയെയും ശ്വാസതടസത്തെയും തുടർന്ന് നടൻ മോഹൻലാൽ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ച് ദിവസത്തെ വിശ്രമം നിര്‍ദേശിച്ച് ഡോക്‌ടര്‍.

മോഹൻലാൽ  മോഹൻലാൽ ആശുപത്രിയിൽ  MOHANLAL  MOHANLAL IN HOSPITAL
Mohanlal (ETV Bharat-File image)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 2:19 PM IST

Updated : Aug 18, 2024, 5:03 PM IST

എറണാകുളം: മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹൻലാൽ ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വാസതടസവും നേരിട്ടതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടന്‍ ചികിത്സ തേടിയത്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവില്‍ എളമക്കരയിലുള്ള വീട്ടില്‍ വിശ്രമത്തിലാണ് താരം.

അദ്ദേഹത്തിന് ശക്തമായ പനിയും ശ്വാസതടസവും ഉണ്ടെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ശ്വാസകോശ സംബന്ധമായ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നു. അഞ്ചു ദിവസത്തെ വിശ്രമത്തോടെ മരുന്നുകൾ കഴിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നുണ്ട്.

Also Read: വമ്പന്‍ അപ്‌ഡേറ്റ്; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍

Last Updated : Aug 18, 2024, 5:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.