ETV Bharat / entertainment

മാരി സെൽവരാജിന്‍റെ നായകനായി ധ്രുവ് വിക്രം, നായികയായി അനുപമ പരമേശ്വർ - Mari Selvaraj New Film Announced

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെൽവരാജിന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

Mari Selvaraj  Dhruv Vikram  Anupama Parameswaran  New Film Announced
Mari Selvaraj's New Film Has Been Announced
author img

By ETV Bharat Kerala Team

Published : Mar 12, 2024, 3:40 PM IST

ധ്രുവ് വിക്രം തന്‍റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി (Mari Selvaraj's New Film Has Been Announced) . മാമന്നൻ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധ്രുവ് വിക്രം നായകനായി എത്തുന്നത്.

ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. എന്‍റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്‌റ്റുഡിയോസും അപ്പ്‌ളോസ് സോഷ്യലും എന്‍റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് മാരി സെൽവരാജ് എക്‌സില്‍ കുറിച്ചു.

"ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു, ഇത് അതിലൊന്നാണ്". മാരി സെൽവരാജിന്‍റെ ഇതിഹാസ സ്‌പോർട്‌സ് നാടകത്തിനായി നീലം സ്‌റ്റുഡിയോസും ചേർന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് തയ്യാറായിരിക്കുന്നു എന്നാണ് പ്രൊഡക്ഷൻ ഹൗസായ അപ്പ്‌ളോസ് സോഷ്യൽ എക്‌സില്‍ കുറിച്ചത്.

ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ചിത്രീകരിക്കും. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഒടുവിൽ രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതി നേടിയ ഒരു കായികതാരത്തിന്‍റെ യഥാർത്ഥ ജീവിത കഥയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സംവിധായകൻ പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം 'ആദിത്യ വർമ്മ', 'മഹാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്രുവ് വിക്രം അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. 2024 മാർച്ച് 15-ന് ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

ALSO READ : 'റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്' ; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി ദുൽഖർ സൽമാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.