ETV Bharat / entertainment

ബോളിവുഡിൽ ചുവടുവെയ്‌ക്കാനൊരുങ്ങി എ ചിദംബരം; 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകന്‍ കൈകോര്‍ക്കുന്നത് ഫാന്‍റം സ്റ്റുഡിയോയുമായി - A CHIDAMBARAM HINDI DEBUT - A CHIDAMBARAM HINDI DEBUT

ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിച്ചാണ് എ ചിദംബരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

MANJUMMEL BOYS DIRECTOR  A CHIDAMBARAM HINDI DEBUT  ചിദംബരം ഹിന്ദി ചിത്രം  മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകൻ
A Chidambaram (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 17, 2024, 5:40 PM IST

ന്യൂഡൽഹി: ബോളിവുഡിൽ ചുവടുവെയ്‌ക്കാനൊരുങ്ങി 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ എ ചിദംബരം. ഫാൻ്റം സ്റ്റുഡിയോയുമായി സഹകരിച്ചാണ് വരാനിരിക്കുന്ന ഈ പ്രോജക്റ്റ്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഫാൻ്റം സ്റ്റുഡിയോയും ചിദംബരവും ചേർന്നാണ് ഈ വാർത്ത പങ്കുവെച്ചത്.

തൻ്റെ ഹിന്ദിയിലേക്കുളള അരങ്ങേറ്റം ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണെന്നും അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ലായെന്നും സംവിധായകൻ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രശസ്‌ത തെലുഗു പ്രൊഡക്ഷൻ ബാനറായ മൈത്രി മൂവി മേക്കേഴ്‌സുമായി ചിദംബരം കൈകോർക്കുന്നതായി വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ അല്ലു അർജുൻ നായകനായ പുഷ്‌പയുടെ നിർമ്മാതാക്കളുമായി താൻ സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച മഞ്ഞുമ്മൽ ബോയ്‌സിലൂടെയാണ് ചിദംബരം പ്രശസ്‌തി നേടിയത്. ബോക്‌സ്‌ ഓഫീസിൽ 200 കോടി രൂപ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. 2024-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാമതായി മാറാനും മഞ്ഞുമ്മൽ ബോയ്‌സിനായി.

Also Read: 'മഞ്ഞുമ്മൽ ബോയ്‌സി'നെ വീട്ടിലേക്ക് ക്ഷണിച്ച് രജനികാന്ത്; ചിത്രങ്ങളുമായി താരങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.