മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് ചിത്രീകരണ രീതി അവലംബിച്ച് ഒരുക്കുന്ന ചിത്രമാണ് 'ഫൂട്ടേജ്'. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൈജു ശ്രീധരൻ ആണ്. 'കുമ്പളങ്ങി നൈറ്റ്സ്', 'അഞ്ചാം പാതിര', 'മഹേഷിന്‍റെ പ്രതികാരം' തുടങ്ങി നിരവധി സിനിമകളിൽ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള സൈജു ശ്രീധരന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'ഫൂട്ടേജ്'.
ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഡിസൈനിലും ക്വാളിറ്റിയിലും ആണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. 2024 ഓഗസ്റ്റ് 2ന് 'ഫൂട്ടേജ്' തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.
സാധാരണയായി ഹൊറർ സിനിമകൾക്കും ട്രാവൽ അഡ്വെഞ്ചർ ജോണറിലുള്ള കഥകൾക്കും ഫൗണ്ട് ഫൂട്ടേജ് രീതി അവലംബിക്കാറുണ്ട്. സിനിമക്കുള്ളിലെ കഥാപാത്രങ്ങൾ അവരുടെ ക്യാമറയിൽ ചിത്രീകരിച്ചതോ ലൈവ് ഫീഡിലുള്ള ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തും പോലെ കഥ പറയുന്ന ഒരു രീതിയാണിത്. ഹോളിവുഡ് ചിത്രങ്ങളായ 'ഡയറി ഓഫ് ദി ഡെഡ്', 'ദി ബ്ളയർ വിച്ച് പ്രൊജക്റ്റ്', 'പാരനോർമൽ ആക്‌ടിവിറ്റി' തുടങ്ങിയ സിനിമകൾ ഈ ആഖ്യാന രീതിക്ക് ഉദാഹരണങ്ങളാണ്. കൂടാതെ മലയാളത്തിൽ 'വഴിയേ' എന്ന സിനിമകയും ഇതേ രീതി അവലംബിച്ചിട്ടുണ്ട്.
'ഫൂട്ടേജി'ൽ മഞ്ജു വാര്യർക്കൊപ്പം വിശാഖ്, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് നിർമാണം. രാഹുല്‍ രാജീവ്, സൂരജ് മേനോന്‍ എന്നിവരാണ് സഹനിർമാതാക്കൾ.
ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഷിനോസാണ്. സൈജു ശ്രീധരന്‍ തന്നെയാണ് എഡിറ്റിങ്ങും നിർവഹിക്കുന്നത്. അനീഷ് സി സലിം ലൈൻ പ്രൊഡ്യൂസറാണ്.
പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം - അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് - സമീറ സനീഷ്, സ്റ്റിൽസ് - രോഹിത് കൃഷ്‌ണൻ, സ്റ്റണ്ട് - ഇര്‍ഫാന്‍ അമീര്‍, വിഎഫ്‌എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍ - നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ് - ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്‌ട് ഡിസൈന്‍ - സന്ദീപ് നാരായണ്‍, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ - രാഹുൽ രാജാജി, ജിതിൻ ജൂഡി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.