ETV Bharat / entertainment

'ടർബോ' ചിത്രീകരണം പൂർത്തിയായി ; മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം

മമ്മൂട്ടി 'ടർബോ ജോസാ'യി തിളങ്ങുന്ന വൈശാഖ് - മിഥുൻ മാനുവൽ സിനിമയ്‌ക്കായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്

Mammootty starrer Turbo  Turbo movie shooting completed  Turbo release  ടർബോ ചിത്രീകരണം പൂർത്തിയായി  മമ്മൂട്ടി സിനിമകൾ
Turbo shooting
author img

By ETV Bharat Kerala Team

Published : Feb 19, 2024, 2:54 PM IST

Updated : Feb 19, 2024, 3:36 PM IST

മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടർബോ'. ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായ വിവരമാണ് പുറത്തുവരുന്നത് (Mammootty starrer Turbo).

'ടർബോ'യുടെ അണിയറ പ്രവർത്തകർ തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ഈ മാസ് ആക്ഷൻ കൊമേർഷ്യൽ ചിത്രം ഒരുങ്ങുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'കണ്ണൂർ സ്‌ക്വാഡ്', 'കാതൽ ദി കോർ' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് പിന്നാലെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. 70 കോടി ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

'ടർബോ'യുടെ കേരളത്തിലെ വിതരണം വേഫറർ ഫിലിംസും ഓവർസീസ് പാർട്‌ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. 'ടർബോ ജോസ്' എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കന്നഡ നടൻ രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലും 'ടർബോ'യിൽ സുപ്രധാന വേഷങ്ങളിലുണ്ട്. വമ്പൻ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

പ്രേക്ഷകർ ആഗ്രഹിക്കുന്ന നിലയിലുള്ള അത്യുഗ്രൻ മാസ് ആക്ഷൻ ചിത്രമായിരിക്കും 'ടർബോ' എന്ന് മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ആക്ഷന്‍ - കോമഡി സിനിമ ആയിരിക്കും ചിത്രമെന്ന് തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസും പറഞ്ഞിരുന്നു. ഏതായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന മമ്മൂട്ടി നിരാശരാക്കില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ജസ്റ്റിൻ വർഗീസാണ് 'ടർബോ'യുടെ സംഗീത സംവിധായകൻ. വിയറ്റ്നാം ഫൈറ്റേഴ്‌സാണ് ഈ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയം. ഒരു മലയാള സിനിമയ്ക്ക്‌ വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്‌സ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാര്യമായതിനാൽ തന്നെ പ്രേക്ഷകര്‍ ഏറെ ആവേശത്തിലാണ്.

ALSO READ: 70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം 'ടർബോ' ; ലൊക്കേഷൻ വീഡിയോ ലീക്കായി

ജോർജ് സെബാസ്റ്റ്യൻ ഈ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറാണ്. വിഷ്‌ണു ശർമ്മ ഛായാഗ്രാഹകനായ 'ടർബോ'യുടെ ചിത്രസംയോജനം ഷമീർ മുഹമ്മദും നിർവഹിക്കുന്നു. ജസ്റ്റിൻ വർ​ഗീസാണ് ടർബോയുടെ സംഗീത സംവിധായകൻ. പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, കോ ഡയറക്‌ടർ - ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, പിആർഒ - ശബരി.

Last Updated : Feb 19, 2024, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.