ETV Bharat / entertainment

തീപ്പൊരി ഐറ്റം; ട്രെയിലര്‍ കൊണ്ട് ത്രസിപ്പിച്ച് മെഗാസ്റ്റാറിന്‍റെ 'ടർബോ' - Turbo movie official Trailer - TURBO MOVIE OFFICIAL TRAILER

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ 'ആക്ഷന്‍ പാക്ക്ഡ്' ട്രെയിലർ റിലീസായി.

TURBO MOVIE MAMMOOTTY  TURBO MOVIE  ടർബോ ട്രെയിലര്‍  മമ്മൂട്ടി മിഥുന്‍ മാനുവല്‍ തോമസ്
Turbo official Trailer Scenes (Source : Official Youtube Account)
author img

By ETV Bharat Kerala Team

Published : May 12, 2024, 10:07 PM IST

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ 'ആക്ഷന്‍ പാക്ക്ഡ്' ട്രെയിലർ റിലീസായി. പക്കാ മാസ് ഐറ്റമായാണ് ടര്‍ബോ ജോസ് എത്തുന്നത് എന്ന് അടിവരയിടുന്ന ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ മാസ് ആക്ഷന് അകമ്പടിയായി കിടിലന്‍ ബിജിഎമ്മോടു കൂടിയാണ് ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയുടെ വരവും ട്രെയിലറിനെ 'റിച്ച്' ആക്കുന്നുണ്ട്.

ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വച്ചാണ് ട്രെയിലർ റിലീസ് ചെയ്‌തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്‍റേതാണ് തിരക്കഥ.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

  • " class="align-text-top noRightClick twitterSection" data="">

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ'.

ഛായാഗ്രഹണം : വിഷ്‌ണു ശർമ്മ, ചിത്രസംയോജനം : ഷമീർ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, ആക്ഷൻ ഡയറക്‌ടർ : ഫൊണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, കോ-ഡയറക്‌ടർ : ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ : മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് : റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ : ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : രാജേഷ് ആർ കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്‌ണു സുഗതൻ, പിആർഒ: ശബരി.

Also Read : 'എന്തുവന്നാലും ഈ കല്യാണം ഞാൻ നടത്തും' ; 'ഗുരുവായൂരമ്പല നടയിൽ' ട്രെയിലർ പുറത്ത് - Guruvayoorambala Nadayil Trailer

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.