മലയാള സിനിമയുടെ പൊന്നമ്മ കവിയൂര്‍ പൊന്നമ്മയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം. അവസാനമായി ഒരുനോക്കു കാണാനായി മലയാള സിനിമയിലെ നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശ്ശേരി ടൗണ്‍ ഹാളിലേയ്‌ക്ക് ഒഴുകിയെത്തിയത്.
നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മനോജ് കെ ജയന്‍, സിദ്ദിഖ്, കുഞ്ചന്‍, രവീന്ദ്രന്‍, സംവിധായകരായ ബി ഉണ്ണികൃഷ്‌ണന്‍, രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി പേര്‍ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഓടിയെത്തി.
Also Read: പൊന്നമ്മ ചേച്ചിയുടെ പൊന്നുമ്മ പങ്കുവെച്ച് മമ്മൂട്ടി - Mammootty remembered Ponnamma
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന പൊന്നമ്മ കഴിഞ്ഞ ദിവസമാണ് മണരത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ലിസി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ന് രാവിലെ 9 മുതല്‍ 12 വരെയാണ് കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ട് നാല് മണിക്ക് ആലുവയ്‌ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ പരേതനായ മണി സ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. യുഎസിലുള്ള ഏക മകള്‍ ബിന്ദു കഴിഞ്ഞ ദിവസം അമ്മയെ കാണാന്‍ എത്തിയിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിയാണ്.
നാടകങ്ങളില്‍ ഗായികയായാണ് കവിയൂര്‍ പൊന്നമ്മ കലാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്. പിന്നാലെ നാടകത്തില്‍ നടിയായും തിളങ്ങി. 14-ാം വയസില്‍ 'ശ്രീരാമ പട്ടാഭിഷേകം' എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിലും അരങ്ങേറി. അഭിനയത്തിന് പുറമെ, നിരവധി സിനിമകളില്‍ പൊന്നമ്മ പാടിയിട്ടും ഉണ്ട്.