ETV Bharat / entertainment

'ഒരു തുമ്പ് കിട്ടിയാല്‍ തുമ്പ വരെ പോകും'... ആരാധകരില്‍ ആവേശം നിറച്ച് 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്' ട്രെയിലര്‍ - MAMMOOTTY GATHUM MENON FILM TRAILER

ജനുവരി 23 ന് ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.

DOMENIC AND THE LADIES PURSE FILM  GAUTHAM MENON MALAYALAM MOVIE  ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്  മമ്മൂട്ടി കമ്പനി സിനിമ
ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ് ട്രെയിലര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 12 hours ago

ഗൗതം വാസുദേവ് മേനോന്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്'. 'വാരണ ആയിരം', 'വിണ്ണൈത്താണ്ടി വരുവായ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമായതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്.

ഡിക്‌റ്റക്‌ടീവായ ഡൊമനികിന്‍റെ ജീവിതത്തിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു ലേഡീസ് പേഴ്‌സില്‍ നിന്നാണ് അന്വേഷണത്തിന്‍റെ തുടക്കം. പിന്നീട് അത് മിസിങ് കേസായി കൊലപാതക കേസിലേക്ക് വഴി മാറുന്നതാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. ഗോകുല്‍ സുരേഷും നിര്‍ണായക വേഷത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്. ഫണ്‍ മോഡില്‍ തുടങ്ങി ഒരു ത്രില്ലര്‍ ലെവലിലേക്കാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ സഞ്ചരിക്കുന്നത്.

ക്രൈം ഇന്‍വസ്‌റ്റിഗേഷന്‍ ത്രില്ലര്‍ കോമഡി ഇനത്തില്‍ പെടുന്നതാണ് ചിത്രം. മമ്മൂട്ടിയുടെ നിര്‍മാണത്തിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണിത്. ജനുവരി23 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'എബിസിഡി' സിനിമയുടെ തിരക്കഥാകൃത്തുകളായ നീരജ് രാജന്‍, സുരാജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഡൊമനിക് ആന്‍ഡ് ദി പേഴ്‌സി'ന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പ്രശസ്‌ത തമിഴ് സംഗീത സംവിധായകന്‍ ദര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്‌ണു ദേവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

വിനീത്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയും ഗൗതം മേനോനും 'ബസൂക്ക'യില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിനോ ഡെന്നീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അതുകൂടാതെ വിനായകനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പി'ന്‍റെ സഹരചയിതാവ് ജിതിന്‍ കെ ജോസാണ് സിനിമയുടെ സംവിധാനം. ജിതിന്‍ കെ ജോസിന്‍റെ ആദ്യ ചിത്രം കൂടിയാണിത്. ജിഷ്‌ണു ശ്രീകുമാര്‍, ജിതിന്‍ കെ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2001ൽ പുറത്തിറങ്ങിയ 'മിന്നലെ' എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ് സിനിമ ലോകത്തേക്ക് ഗൗതം മേനോന്‍ അരങ്ങേറ്റം. 2003ൽ പുറത്തിറങ്ങിയ 'കാക്ക കാക്കയും' കൾട്ട് ക്ലാസിക് ചിത്രമായിരുന്നു.

2006ൽ പുറത്തിറങ്ങിയ 'വേട്ടയാട് വിളയാട്' എന്ന ചിത്രവും 2008ൽ പുറത്തിറങ്ങിയ 'വാരണം ആയിരവും' 2010ൽ റിലീസ് ചെയ്‌ത 'വിണ്ണൈത്താണ്ടി വരുവായയും' 2012ൽ പുറത്തിറങ്ങിയ 'നീതാനെ എൻ പൊൻ വസന്തവും' 2020ലെ 'പാവ കഥൈകൾ' എന്ന ആന്തോളജിയിലെ 'വൻ മകളുമൊക്കെ' ഗൗതം മേനോന് മികച്ച ജനപിന്തുണ നേടിക്കൊടുത്തവയാണ്.

Also Read:ഹൈ വോള്‍ട്ടേജില്‍ യാഷ്, ലുക്കും ഗെറ്റപ്പും കണ്ട് ഞെട്ടി ആരാധകര്‍; ഗീതു മോഹന്‍ദാസിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'ടോക്‌സിക്' ടീസര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.