ETV Bharat / entertainment

ലക്കി ഭാസ്‌കറിൽ മലയാളി തിളക്കം; കയ്യടി നേടി നിമിഷ് രവിയും ബംഗ്‌ളാനും

ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടി ലക്കി ഭാസ്‌കറില്‍.. സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയും ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് മലയാളികള്‍.

LUCKY BHASKAR  NIMISH RAVI  BANGLAN  ലക്കി ഭാസ്‌കര്‍
LUCKY BHASKAR (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

ദുല്‍ഖര്‍ സല്‍മാന്‍റെ 'ലക്കി ഭാസ്‌കര്‍' ബ്ലോക്ക്ബസ്‌റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം വരെ രസിപ്പിക്കുന്ന ഒരു പിരീഡ് ഡ്രാമ ത്രില്ലറാണ് ചിത്രം. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാൻ ഇന്ത്യൻ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ദുല്‍ഖര്‍ കാഴ്‌ച്ച വെച്ചിരിക്കുന്നത്.

എന്നാൽ ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടി 'ലക്കി ഭാസ്‌കറി'ന്‍റെ ഭാഗമായിട്ടുണ്ട്. സിനിമയ്‌ക്ക് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് മലയാളികള്‍.

സിനിമയിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്‌ചാത്തലത്തിന്‍റെ പൂർണ്ണതയുമാണ് 'ലക്കി ഭാസ്‌കറി'ന്‍റെ ഏറ്റവും വലിയ മികവ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ കഥാ അന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ, 1980 -90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അതിശയിപ്പിക്കുന്ന സൂക്ഷ്‌മതയോടെയാണ് ബംഗ്ളാൻ പുനഃസൃഷ്‌ടിച്ചത്.

ഹൈദരാബാദിൽ നിർമ്മിച്ച കൂറ്റൻ സെറ്റുകളിലാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. സിനിമയിലെ മഗധ ബാങ്ക്, ബോംബെ തെരുവുകൾ, ഭാസ്‌കറിന്‍റെ വീട് തുടങ്ങിയവയെല്ലാം ഏറ്റവും പൂർണ്ണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞതിൽ ഈ രണ്ട് വ്യക്‌തികളുടെ പങ്കും വളരെ വലുതാണ്.

'ലൂക്കാ', 'സാറാസ്', ദുൽഖർ സൽമാന്‍റെ 'കുറുപ്പ്', കിംഗ് ഓഫ് കൊത്ത', മമ്മൂട്ടി നായകനായ 'റോഷാക്ക്', 'ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം 'ബസൂക്ക' എന്നിവയാണ് നിമിഷ് രവി ഇതിന് മുമ്പ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.

'കുറുപ്പി'ലെ ദൃശ്യങ്ങൾക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യൻ ഇന്‍റര്‍നാഷണൽ മൂവി അവാർഡും നിമിഷ് സ്വന്തമാക്കിയിരുന്നു. ഒട്ടേറെ മലയാള ചിത്രങ്ങൾക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ച വിനേഷ് ബംഗ്ലാൻ, 'കമ്മാര സംഭവം', 'കുറുപ്പ്', 'രോമാഞ്ചം' തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവില്‍ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം 'കാന്താര ചാപ്റ്റർ 1' , ഇനി തുടങ്ങാൻ പോകുന്ന പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'കാളിയൻ' എന്നിവയുടെയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനാണ് നിർവഹിക്കുന്നത്. 'കമ്മാര സംഭവം' എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും ബംഗ്ലാനാന്‍ സ്വന്തമാക്കിയിരുന്നു.

Also Read: രണ്ട് ദിനം കൊണ്ട് 26 കോടി, ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് ലക്കി ഭാസ്‌കര്‍; ദുല്‍ഖര്‍ സല്‍മാന്‍റെ വന്‍ തിരിച്ചുവരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.