ETV Bharat / entertainment

'മധുവിനെ തൂക്കി വട്ടംചുറ്റി തറയിലേക്കെറിഞ്ഞപ്പോള്‍ സെറ്റിലുള്ളവർ അമ്പരന്നു, അല്ല ആർക്കാ രോഗം' ; സത്യനില്ലാത്ത 53 ആണ്ടുകള്‍ - Actor Sathyan Death Anniversary - ACTOR SATHYAN DEATH ANNIVERSARY

മലയാളത്തിന്‍റെ മഹാനാടന്‍ സത്യന്‍ മാഷിന്‍റെ ഓര്‍മകള്‍ക്ക് 53 വര്‍ഷം. മലയാളിയുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ജീവനേകിയ നടന്‍റെ കല്ലറയില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച് കുടുംബം.

MALAYALAM ACTOR SATHYAN  SATHYAN MALAYALAM MOVIES  സത്യന്‍ മാഷ് ചരമവാര്‍ഷികം  സത്യന്‍ ഓര്‍മയായിട്ട് 53 വര്‍ഷം
Malayalam Actor Sathyan (/Social@ Sathyan)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 5:09 PM IST

സത്യന്‍ മാഷിന്‍റെ ഓര്‍മകള്‍ക്ക് 53 വര്‍ഷങ്ങള്‍ (ETV Bharat)

ഹാനടനില്ലാതെ മലയാള സിനിമ 53 വർഷങ്ങൾ പിന്നിടുന്നു. മരിച്ചിട്ടും പകരക്കാരൻ ഇല്ലാതെ സത്യൻ മാഷിന്‍റെ സിംഹാസനവും ഒഴിഞ്ഞു തന്നെ. എല്ലാ കൊല്ലവും പോലെ തിരുവനന്തപുരം എൽഎംഎസ് പള്ളിപ്പറമ്പിലെ സെമിത്തേരിയിൽ ദൈവത്തിന്‍റെ മടിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അച്ഛനെ കാണാൻ ആ രണ്ട് മക്കളുമെത്തി.

ജീവൻ സത്യനും സതീഷ് സത്യനും. അച്ഛന്‍റെ നിത്യശാന്തിക്ക് വേണ്ടി പ്രാർഥിച്ചു. പൂക്കൾ അർപ്പിച്ചു. കണ്ണിൽ ഈറനണിഞ്ഞു. മലയാള സിനിമയെ ഭാരത ദേശത്തിന്‍റെ മുഴുവന്‍ അഭിമാനമാക്കി വളർത്തിയ മനുഷ്യൻ ഒരു ഓർമ്മ പ്രാർഥനയ്ക്ക് ശേഷം വീണ്ടും മയക്കത്തിലേക്ക്. ആരെങ്കിലും തന്നെ ഓർക്കുന്നുണ്ടാകുമോയെന്ന് പോലും ചിന്തിക്കാനാകാതെ. അതങ്ങനെയാണ് മരിച്ചാൽ എപ്പോഴും ഓർക്കാൻ സ്വന്തം ചോര മാത്രം.

സത്യന്‍ മാഷിനെ കുറിച്ച് മലയാളത്തിന്‍റെ പ്രിയ താരം കവിയൂർ പൊന്നമ്മയുടെ വാക്കുകളാണിപ്പോള്‍ ഈ സാഹചര്യത്തില്‍ ഓര്‍മ്മ വരുന്നത്. 'ലൊക്കേഷനിലേക്ക് വരുമ്പോൾ മാഷ് ഫുൾ വൈറ്റ് ആൻഡ് വൈറ്റ് ആണ്. ഒരു വൈറ്റ് ഫിയറ്റ് ആണ് വാഹനം. എല്ലാവർക്കും അറിയുന്നത് പോലെ ഡ്രൈവറെ ഒന്നും വച്ചിട്ടില്ല. വണ്ടി സ്വന്തമായി ഓടിക്കും.

അതിപ്പം സ്വന്തം ചികിത്സയ്ക്ക് പോലും തിരുവനന്തപുരത്തുനിന്ന് ചെന്നൈ വരെ വണ്ടിയോടിച്ച ആളാണ്. വണ്ടി ലൊക്കേഷനിൽ എത്തിയാൽ ഡോർ തുറന്ന് ഒരു കാൽ പുറത്തുവച്ച് ഡോറിൽ കൈ വച്ച് രൂക്ഷമായ ഒരു നോട്ടമുണ്ട്. സെറ്റ് വർക്ക് ചെയ്യുന്നവരും ലൈറ്റ് പണി ചെയ്യുന്നവരും സംവിധായകൻ അടക്കം പിന്നെ ഒരു ഓട്ടമാണ്. നേരെ മേക്കപ്പ് റൂമിലേക്ക് കയറി വരും.

മേക്കപ്പ് ചെയ്യാതിരിക്കുന്ന തന്നെ നോക്കി എന്താ മേക്കപ്പ് ചെയ്‌തില്ലേയെന്ന് ഉറച്ച സ്വരത്തിൽ ഒരു ചോദ്യമാണ്. താങ്കൾ എത്തിയിട്ട് ചെയ്‌താൽ മതിയെന്ന് പറഞ്ഞു. ആ പെട്ടന്നാകട്ടെ. ഒറ്റ പോക്ക്. സൗമ്യതയോടെ സംസാരിക്കാനറിയില്ലെന്ന് തോന്നുന്നു. ഉള്ളിൽ സ്നേഹമുണ്ട് പ്രകടിപ്പിക്കില്ല. അത് അങ്ങനെയൊരു മനുഷ്യൻ'.

മലയാളത്തിന്‍റെ പ്രിയ സംവിധായകൻ സേതുമാധവനോട് കയർത്ത മറ്റൊരു സംഭവം കൂടിയുണ്ട്. അത് പറയുന്നതിന് മുമ്പ് സത്യൻ മാഷ് നടി ശാരദയോട് എപ്പോഴും പറയുന്ന ഒരു വാചകം കേൾക്കുക തന്നെ വേണം. 'സത്യൻ മരിക്കുന്നെങ്കിൽ അത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിൽ വച്ച് സംഭവിക്കും. അല്ലാതെ മരണത്തിന് കീഴടങ്ങാൻ സത്യനെ കിട്ടില്ല'. 'വാഴ്‌വേ മായം' എന്ന ചിത്രത്തിന്‍റെ സെറ്റിൽ തലകറങ്ങി വീഴുമ്പോഴായിരുന്നു താനൊരു രോഗിയായെന്ന് സത്യം മാസ്റ്റർ ആദ്യം മനസിലാക്കുന്നത്.

അദ്ദേഹത്തിന്‍റെ രോഗം എന്താണെന്നും അദ്ദേഹം രോഗാവസ്ഥയോട് എങ്ങനെ പോരാടിയെന്നും അദ്ദേഹത്തെ അറിയാവുന്ന മലയാളിയോട് വിശദീകരിക്കേണ്ട കാര്യമില്ല. കഠിന ഹൃദയനായ മനുഷ്യൻ രോഗത്തെ അവഗണിച്ച് ചെയ്‌തു തീർത്തത് എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങൾ.

വർഷം 1971 ഈങ്കുലാബ് സിന്ദാബാദ് എന്ന സേതുമാധവൻ ചിത്രത്തിന്‍റെ ലൊക്കേഷൻ. മൂക്കിലൂടെയും പല്ലിന്‍റെ വിടവുകളിലൂടെയും പലപ്പോഴും രക്തം പുറത്തേക്ക് വരുന്നു. സത്യൻ മാഷ് അസ്വസ്ഥനും ക്ഷീണിതനുമാണ്. ഒരു സ്റ്റണ്ട് രംഗമുണ്ട്. ഘടാഘടിയനായ മധുസാറുമായുള്ള മൽപ്പിടുത്തമാണ് ചിത്രീകരിക്കേണ്ടത്. സേതുമാധവൻ സത്യനോട് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചു.

പൊതുവേ രൂക്ഷമായി എപ്പോഴും പെരുമാറുന്ന സത്യൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു. താനാണോ എന്‍റെ രോഗാവസ്ഥയെ നിർണയിക്കാൻ പോന്നവൻ. സേതുമാധവൻ പകച്ചുപോയി. ഷോട്ടിൽ മധു സാറിനെ തൂക്കിയെടുത്ത് സത്യൻ മാഷ് തറയിലേക്ക് വട്ടംചുറ്റി എറിഞ്ഞു. സെറ്റിലുള്ളവർ അമ്പരന്നു. അല്ല ആർക്കാ രോഗം?

സത്യന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'അനുഭവങ്ങൾ പാളിച്ചകൾ' എല്ലാ ഷോട്ടും അഭിനയിച്ച് തീർക്കാൻ അദ്ദേഹത്തിന് ആയിട്ടില്ല. ക്ലൈമാക്‌സില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രമായ ചെല്ലപ്പനെ തൂക്കിലേറ്റുന്ന രംഗം ഡ്യൂപ്പ് വച്ചാണ് ചിത്രീകരിച്ചത്. കഠിന ഹൃദയമെന്ന് പറയുമെങ്കിലും ഏത് അവസ്ഥയും തരണം ചെയ്യാൻ കെൽപ്പുള്ളവൻ എന്ന് വിശേഷിപ്പിക്കുമെങ്കിലും സത്യൻ മാഷിനെ തളർത്തി കളഞ്ഞത് മക്കളുടെ രോഗാവസ്ഥ ആയിരുന്നു.

ജീവൻ സത്യൻ, സതീഷ് സത്യൻ, പ്രകാശ് സത്യൻ മൂന്നുപേരും കാഴ്‌ചയുടെ ലോകത്ത് നിന്നും അന്ധതയിലേക്ക് പോയി. മക്കളുടെ ജീവിതം ഇരുട്ടിലായതോടെ ആ ഹൃദയം തകർന്നു. അതൊന്നും പുറത്തുകാണിക്കില്ലെന്ന് അടുത്തറിയാവുന്നവർ പറയും. പക്ഷേ മനുഷ്യന് മനുഷ്യനെ മനസിലാകുമല്ലോ.

Also Read: 'ഇതുവരെ കേട്ടത് 500 കഥകൾ, ഇതെൻ്റെ 50-ാമത്തെ സിനിമ': വിശേഷങ്ങളുമായി വിജയ് സേതുപതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.