ETV Bharat / entertainment

മേജർ രവിയുടെ 'ഓപ്പറേഷന്‍ റാഹത്ത്' ടീസര്‍ പുറത്ത്; നായകനായി ശരത്‌ കുമാർ - Operation Raahat Teaser Out - OPERATION RAAHAT TEASER OUT

ശരത് കുമാറിന്‍റെ 70 ആം പിറന്നാള്‍ വേളയിലാണ് ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ഉദ്വേഗവും ആക്ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത്.

DIRECTOR MAJOR RAVI  OPERATION RAAHAT FILM  ഓപ്പറേഷന്‍ റാഹത്ത് ടീസര്‍ പുറത്ത്  STARRING R SARATHKUMAR
OPERATION RAAHAT TEASER OUT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 3:51 PM IST

ഒരിടവേളയ്ക്കുശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് താരം സുപ്രീം സ്‌റ്റാർ ശരത് കുമാറിന്‍റെ 70 ആം പിറന്നാള്‍ ദിനമായ ജൂലൈ 14 ണ് ആണ് ടീസര്‍ പുറത്തിറങ്ങിയത്.

ഉദ്വേഗവും ആക്ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. തീവ്രവാദവും ചിത്രത്തിൽ പ്രതിപാദിക്കുന്ന വിഷയമാണ്. കൃഷ്‌ണകുമാര്‍ കെ തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ഡോണ്‍ മാക്‌സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസോസിയേറ്റ്: ബെന്നി തോമസ്‌, അസോസിയേറ്റ് ഡയറക്‌ടർ: പരീക്ഷിത്ത് ആർ എസ്, വസ്ത്രാലങ്കാരം: വി സായ് ബാബു, കലാസംവിധാനം: ഗോകുല്‍ ദാസ്‌, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്‌റ്റിങ് ഡയറക്‌ടര്‍: രതീഷ്‌ കടകം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ്‌ സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.

Also Read: ധനുഷിന്‍റെ 'രായൻ' ട്രെയിലർ വരുന്നു; റിലീസ് തീയതി പുറത്ത്, പുതിയ പോസ്റ്ററുമെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.