ETV Bharat / entertainment

മഹാ മൂവീസിൻ്റെ 'ശബരി'യിൽ നായികയായി വരലക്ഷ്‌മി ശരത്കുമാർ; റിലീസ് മെയ് 3ന് - Sabari movie release

നവാഗതനായ അനിൽ കാറ്റ്സ് സംവിധാനം ചെയ്‌ത ചിത്രം പാൻ ഇന്ത്യൻ റിലീസിനാണ് തയ്യാറെടുക്കുന്നത്

VARALAXMI SARATHKUMAR SABARI MOVIE  VARALAXMI SARATHKUMAR MOVIES  ANIL KATZ DIRECTORIAL DEBUT SABARI  വരലക്ഷ്‌മി ശരത്കുമാർ ശബരി സിനിമ
Sabari
author img

By ETV Bharat Kerala Team

Published : Apr 8, 2024, 12:16 PM IST

ഹാ മൂവീസിൻ്റെ ബാനറിൽ മഹേന്ദ്ര നാഥ് കോണ്ട്‌ല നിർമിക്കുന്ന 'ശബരി' റിലീസിനൊരുങ്ങുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയ 'ശബരി'യിൽ യുവതാരം വരലക്ഷ്‌മി ശരത്കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. നവാഗതനായ അനിൽ കാറ്റ്സ് ആണ് സംവിധാനം. സംവിധാനത്തിന് പുറമെ കഥ, തിരക്കഥ എന്നിവ നിർവഹിച്ചിരിക്കുന്നതും അനിൽ കാറ്റ്സ് തന്നെയാണ്.

തെലുഗു, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് 'ശബരി' റിലീസിന് തയ്യാറെടുക്കുന്നത്. മെയ് 3ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മഹർഷി കോണ്ട്‌ലയാണ് ശബരി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

നൂതനമായ കഥയും തിരക്കഥയുമായാണ് 'ശബരി' സിനിമയുടേതെന്ന് നിർമാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായ ഇമോഷണൽ രം​ഗങ്ങളും ത്രില്ലർ ഘടകങ്ങളും ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'വരലക്ഷ്‌മിയുടെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും ഈ സിനിമ.

VARALAXMI SARATHKUMAR SABARI MOVIE  VARALAXMI SARATHKUMAR MOVIES  ANIL KATZ DIRECTORIAL DEBUT SABARI  വരലക്ഷ്‌മി ശരത്കുമാർ ശബരി സിനിമ
'ശബരി' വരുന്നു

വരലക്ഷ്‌മിയുടെ അഭിനയം പ്രേക്ഷകരെ വിസ്‌മയിപ്പിക്കും. തെലുഗു, തമിഴ് പതിപ്പുകളുടെ അവസാന ഭാഗം കണ്ടതിന് ശേഷം ഞങ്ങൾ വളരെ സന്തുഷ്‌ടരാണ്. മറ്റ് ഭാഷാ ഡബ്ബുകൾ നടക്കുകയാണ്. വേൾഡ് ഓഫ് ശബരി എന്ന പ്രിലൂഡ് വീഡിയോക്ക് ലഭിച്ച പ്രതികരണത്തിലും ഞങ്ങൾ സന്തുഷ്‌ടരാണ്.

മെയ് 3ന് പാൻ ഇന്ത്യൻ റിലീസായി ശബരി നിങ്ങളിലേക്ക് എത്തും'- നിർമാതാവ് മഹേന്ദ്ര നാഥ് കോണ്ട്‌ല വ്യക്തമാക്കി. സണ്ണി നാഗബാബുവാണ് ഈ സിനിമയുടെ കോ-റൈറ്റർ. ഗണേഷ് വെങ്കിട്ടരാമൻ, ശശാങ്ക്, മൈം ഗോപി, സുനയന, രാജശ്രീ നായർ, മധുനന്ദൻ, രഷിക ബാലി (ബോംബെ), വിവ രാഘവ, പ്രഭു, ഭദ്രം, കൃഷ്‌ണ തേജ, ബിന്ദു പഗിഡിമാരി, അശ്രിത വെമുഗന്തി, ഹർഷിണി കോഡൂർ, അർച്ചന അനന്ത്, പ്രമോദിനി, ബേബി നിവേക്ഷ, ബേബി കൃതിക തുടങ്ങിയവരാണ് ശബരിയിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സീതാരാമരാജു മല്ലേല ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. രാഹുൽ ശ്രീവത്സവ, നാനി ചാമിഡി ഷെട്ടി എന്നിവരാണ് ഛായാഗ്രാഹകർ. ചിത്രസംയോജനം ധർമേന്ദ്ര കകരാലയും നിർവഹിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം.

ഗാനരചന : റഹ്മാൻ, മിട്ടപ്പള്ളി സുരേന്ദർ, മേക്കപ്പ് : ചിറ്റൂർ ശ്രീനു, വസ്‌ത്രാലങ്കാരം : അയ്യപ്പ, മാനസ, സ്റ്റിൽസ് : ഈശ്വർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : ലക്ഷ്‌മിപതി കാന്തിപ്പുടി, സഹസംവിധാനം : വംശി, ആക്ഷൻ : നന്ദു, നൂർ, കോറിയോഗ്രാഫർമാർ : സുചിത്ര ചന്ദ്രബോസ്, രാജ് കൃഷ്‌ണ, കലാസംവിധാനം : ആശിഷ് തേജ പൂലാല, പിആർഒ : ശബരി.

ALSO READ: 'അപ്പന്' ശേഷം 'പെരുമാനി'യുമായി മജു; ശ്രദ്ധനേടി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.