കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്‌ത സിനിമയാണ് 'ഗ്‌ര്‍ര്‍ര്‍'. ജൂൺ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ 'ഗ്ര്‍ര്‍ര്‍' സിനിമയുടെ സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് ടീസറില്‍ ഉൾപ്പെടുത്തിയിരക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ടീസറിലുണ്ട്. ഇവർക്കൊപ്പം 'ദര്‍ശന്‍' എന്ന പേരിലെത്തുന്ന സിംഹവും ടീസറില്‍ ഉണ്ട്.
'മോജോ' എന്ന ഈ സിംഹം നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അനഘ, മഞ്ജു പിള്ള, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷമ്മി തിലകൻ തുടങ്ങി ഒട്ടനവധി പ്രമുഖ താരങ്ങളും ഈ സിനിമയുടെ അണിയറയിലുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രമായ 'എസ്ര'യ്‌ക്ക് ശേഷം ജയ് കെ സംവിധാനം ചെയ്‌ത സിനിമയാണ് 'ഗ്ര്‍ര്‍ര്‍'. ഷാജി നടേശന്‍, നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശസ്‌ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. സിനിഹോളിക്‌സ് ആണ് സഹനിര്‍മ്മാണം.
സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് 'ഗ്ർർർ' സിനിമയ്‌ക്ക് തിരക്കഥ രചിച്ചത്. ജയേഷ് നായർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഡോൺ വിൻസെന്‍റാണ് പശ്ചാത്തല സംഗീതത്തിന് പിന്നിൽ. ഡോൺ വിൻസെന്‍റും കൈലാസ് മേനോനും ടോണി ടാർസുമാണ് ഗാനങ്ങൾക്ക് ഈണമിട്ടത്. മിഥുൻ എബ്രഹാം ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ഷബീര്‍ മലവട്ടത്ത്, ഗാനരചന - മനു മഞ്ജിത്, വൈശാഖ് സുഗുണൻ, കലാസംവിധാനം - രഖിൽ, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ് - ഹസൻ വണ്ടൂർ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ - ആര്‍ ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്‌ടർ - ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - മിറാഷ് ഖാൻ, ഡിസൈൻ -ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: സൂരറൈ പൊട്ര് ഹിന്ദി റീമേക്ക്; അക്ഷയ് കുമാർ ചിത്രം 'സർഫിറ'യുടെ ട്രെയിലർ പുറത്ത്