അടുത്തിടെ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്‌ടിക്കുകയും വലിയ ചര്‍ച്ചയാവുകയും ചെയ്‌ത സിനിമകള്‍ ഒ. ടി. ടിയില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിലും ഇതരഭാഷകളിലുമായി ഒട്ടനവധി സിനിമകളും വെബ് സീരിസുകളുമാണ് ഒടിടി റിലീസിനായി എത്തിയിരിക്കുന്നത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഈ ആഴ്‌ച പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളും വെബ് സീരിസുകളും ഏതൊക്കെ എന്ന് നോക്കാം.
ആന്‍റണി പെപ്പെയുടെ കൊണ്ടല്‍
ആന്‍റണി വര്‍ഗീസ് പെപ്പെ നായകനായ കൊണ്ടല്‍ ഒ. ടി. ടിയില്‍. അജിത്ത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. കടല്‍ സംഘര്‍ഷത്തിന്‍റെ കഥ പറയുന്ന 'കൊണ്ടലി'ൽ നന്ദു, മണികണ്‌ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‌ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‌ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‌പകുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സോഫിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റര്‍സ് നിര്‍മിച്ച ഈ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്‌സില്‍ ആണ് കൊണ്ടല്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
ലെവല്‍ ക്രോസ്
കൂമന് ശേഷം ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് നിര്‍മിച്ച ലെവല്‍ ക്രോസ് ഒ. ടി. ടിയില്‍. അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്‌തത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. താരനിരയിൽ മാത്രമല്ല ടെക്‌നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. ഗാനരചന- വിനായക് ശശികുമാർ. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
വാഴൈ
മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് വാഴൈ. തിയേറ്ററില്‍ മികച്ച വിജയം നേടിയ ഈ ചിത്രം ഒ. ടി. ടിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. മലയാളികളുടെ സ്വന്തം നിഖില വിമല്‍ പ്രധാ വേഷത്തിലെത്തിയ ചിത്രമാണിത്. ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെയാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 11 മുതല്‍ വാഴൈ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.
സര്‍ഫിറ
സൂര്യ നായകനായി 2020 ല്‍ പുറത്തിറങ്ങി സുരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സര്‍ഫിറ ഒ. ടി. ടിയിലേക്ക്. സുധ കൊങ്കരയാണ് സംവിധാനം ചെയ്‌ത ഹിന്ദി പതിപ്പില്‍ അക്ഷയ് കുമാറാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 100 കോടി ബഡ്‌ജറ്റില്‍ എത്തിയ ചിത്രമാണ് സര്‍ഫിറ. ഡിസ്‌നി ഹോട്ട്സ്‌റ്റാറിലൂടെ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ജയ് മഹേന്ദ്രന്‍
സൈജ കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. സോണി ലിവിന്‍റെ ആദ്യ മലയാളം ഒറിജിനല്‍ സീരിസാണ് ജയ് മഹേന്ദ്രന്‍.
സുഹാസിനി, മിയ, മണിയന്‍ പിള്ള രാജു, ബാല ചന്ദ്രന്‍ ചുള്ളിക്കാട്, സുരേഷ് കൃഷ്‌ണ, വിഷ്‌ണു ഗോവിന്ദന്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങി വന്‍ താരനിരയാണ് ഈ വെബ് സീരിസില്‍ എത്തുന്നത്. ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്യുന്ന വെബ് സീരിസിന് രാഹുല്‍ റിജി നായരാണ് രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.
1000 ബേബീസ്
റഹ്മാന്‍ ആദ്യമായി അഭിനയിക്കുന്ന 1000 ബേബീസ് എന്ന വെബ് സീരിസ് പ്രദര്‍ശനത്തിന് എത്തുന്നു. ഡിസ്‌നി ഹോട്ട്സ്‌റ്റാറിന്‍റെ അഞ്ചാമത്തെ വെബ് സീരിസാണിത്. നീന ഗുപ്‌തയും പ്രാധാന വേഷത്തില്‍ എത്തുന്നുണ്ട്.
സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ജോണറിലുള്ള വ്യത്യസ്‌തമായ പ്രമേയത്തിലാണ് 1000 ബേബീസ് ഒരുക്കിയിരിക്കുന്നത്.
സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, വി കെ പി, മനു ലാല്‍, എം, ജോയ് മാത്യു, ഷാലു റഹീം തുടങ്ങി ഒട്ടേറെ താരങ്ങള്‍ ഈ വെബ് സീരിസില്‍ അണിനിരക്കുന്നുണ്ട്. ഒക്‌ടോബര്‍ 18 മുതല്‍ 1000 ബേബീസ് പ്രദര്‍ശനത്തിന് എത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലായിരിക്കും പ്രദര്‍ശനത്തിന് എത്തുന്നത്.
സോള്‍ സ്‌റ്റോറീസ്
അനാര്‍ക്കലി മരയ്‌ക്കാര്‍, സുഹാസിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസാണ് സോള്‍ സ്‌റ്റോറീസ്. സത്രീകളെ കേന്ദ്രീകരിച്ചാണ് ഈ പ്രൊജക്‌ട് ഒരുക്കിയിരിക്കുന്നത്.
രഞ്ജി പണിക്കര്‍, ആര്‍ ജെ കാര്‍ത്തിക്, വഫ ഖതീജ, ആശാ മഠത്തില്‍, ഗോപിക മഞ്ജുഷ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിലൂടെയാണ് സോള്‍ സ്‌റ്റോറീസ് പ്രദര്‍ശനത്തിന് എത്തുക. ഒക്‌ടോബര്‍ 18 മുതല്‍ സോള്‍ സ്‌റ്റോറീസ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.
ഉലാജ്
ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് 'ഉലാജ്'. മലയാളി താരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുധാന്‍സു സരിയയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നയതന്ത്രജ്ഞയുടെ വേഷമാണ് ജാന്‍വി അവതരിപ്പിച്ചിരിക്കുന്നത്. ജംഗ്‌ലി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുധാന്‍സു സരിയ, പര്‍വീസ് ഷെയ്‌ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
കാട്ടുകാളി
സൂരി, അന്ന ബെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'കാട്ടുകാളി'. പി എസ് വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. റഷ്യയില്‍ നടന്ന 22ാമത് അമൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍റ് പ്രീ അവാര്‍ഡ് നേടിയ ചിത്രമാണ് 'കാട്ടുകാളി'. അന്ന ബെന്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
സ്‌ത്രീ 2
ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച 'സ്ത്രീ 2' ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി. ശ്രദ്ധകപൂറും രാജ് കുമാര്‍ റാവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണിത്. അമര്‍ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അപര്‍ശക്തി, ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. തമന്നയും, അക്ഷയ് കുമാറും, വരുണ്‍ ധവാവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്‌സ് ഓഫീസില്‍ 826.15 കോടിരൂപയോളം കളക്‌റ്റ് ചെയ്‌ത ചിത്രമാണിത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2018 എത്തിയ ഹൊറര്‍ ചിത്രം സ്‌ത്രീയുടെ തുടര്‍ച്ചയായാണ് 'സ്‌ത്രീ 2' ഒരുക്കിയിരിക്കുന്നത്. മഡോക്ക് ഫിലിംസിന്‍റെ ഹൊറര്‍ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് 'സ്‌ത്രീ 2'. സ്‌ത്രീ, ഭേഡിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകള്‍.
ഭരതനാട്യം
നടന്‍ സൈജു കുറിപ്പ് നായകനായി എത്തിയ 'ഭരതനാട്യം' ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങി. നവാഗതനായ കൃഷ്‌ണദാസ് മുരളിയാണ് 'ഭരതനാട്യം' തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സായ് കുമാര്‍, കലാരഞ്ജിനി, മണികണ്‌ഠന്‍ പട്ടാമ്പി, അഭിറാം രാധാകൃഷ്‌ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍ തുടങ്ങിയവും ചിത്രത്തില്‍ വേഷമിടുന്നു. മനോര മാക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
വാഴ
ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍ വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളൊക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് വാഴ. ജയ ജയ ജയഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിവിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണിത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് 5 കോടി 40 ലക്ഷം രൂപ നേടിയ ചിത്രമാണ് വാഴ. ചിത്രത്തിന്‍റെ വിജയത്തോടെ രണ്ടാം ഭാഗവും അണിയറക്കാര്‍ നിശ്ചയിച്ചിരുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
Also Read: അഭിഷേക് -ഐശ്വര്യ റായ് വിവാഹ മോചന ഗോസിപ്പ്; പുതിയ വീഡിയോ പങ്കുവച്ച് അംബാനി കുടുംബം