ETV Bharat / entertainment

'ലാപതാ ലേഡീസ്' ഓസ്‌കറിലേക്ക്; ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി - Laapataa Ladies Is Entry Oscars

ലാപതാ ലേഡീസ് 2025ലെ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. പ്രഖ്യാപനം ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേത്.

KIRAN RAO LAAPATAA LADIES  LAAPATAA LADIES ENTRY FOR OSCAR  ലാപത ലേഡീസ് ഓസ്‌കാര്‍  കിരണ്‍ റാവു സിനിമ ലാപത ലേഡീസ്
Laapataaladies Cinema Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 23, 2024, 2:25 PM IST

എറണാകുളം: 97ാമത് ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 'ലാപതാ ലേഡീസ്' തെരഞ്ഞെടുക്കപ്പെട്ടു. 2025ലെ മികച്ച വിദേശ ഭാഷ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആമിർ ഖാൻ, ജ്യോതി ദേശ്‌പാന്‍ഡെ കിരൺ റാവു തുടങ്ങിയവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ നിതാൻഷി ഖോയാൽ, രവികൃഷൻ പ്രതിഭാരത്ന തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഈ സിനിമ മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കിരണ്‍ റാവു പറഞ്ഞു. ഏറെ നാളത്തെ സ്വപ്‌നമാണ് രാജ്യത്തെ പ്രതിനിധികരിച്ചുകൊണ്ട് മികച്ച ഒരു സിനിമ ഓസ്‌കര്‍ പരിഗണനയില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹനുമാൻ, കൽക്കി 2898 എഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് രവി കൊട്ടാരക്കരയാണ് ജൂറി അംഗങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ചലച്ചിത്ര നിർമാതാവ് ജാനു ബറുവയായിരുന്നു ജൂറി ചെയർമാൻ.

ലാപതാ ലേഡീസ് ഒടിടി പ്രദർശനത്തിന് എത്തിയശേഷം ചിത്രം നെറ്റ്‌ഫ്ലിക്‌സിന്‍റെ ട്രെൻഡിങ് നമ്പർ 1 ലിസ്‌റ്റില്‍ ഇടം പിടിച്ചിരുന്നു. 29 ചിത്രങ്ങൾ പരിഗണിച്ചതിൽ നിന്നുമാണ് 'ലാപതാ ലേഡീസ്' തെരഞ്ഞെടുക്കപ്പെട്ടത്. മലയാളത്തിൽ നിന്നും ആടുജീവിതം, ഉള്ളൊഴുക്ക്, ആട്ടം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് തുടങ്ങിയ ചിത്രങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഉള്ളൊഴുക്ക്, ആടുജീവിതം അവസാനഘട്ട സാധ്യത പട്ടികയിൽ ഇടം പിടിച്ചു.

ആഗോള തലത്തില്‍ പ്രേക്ഷകരില്‍ നിന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് 'ലാപതാ ലേഡീസ്'. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള രണ്ട് യുവതികളാണ് മുഖ്യകഥാപാത്രങ്ങള്‍. വടക്കേ ഇന്ത്യയിലെ സാങ്കല്‍പിക ഗ്രാമമായ നിര്‍മല്‍ പ്രദേശില്‍ 2001ല്‍ നടക്കുന്ന കഥയെന്ന രീതിയിലാണ് ചിത്രം തുടങ്ങുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്കുള്ള യാത്ര മധ്യേ വധുവിനെ നഷ്‌ടപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നായകനും നായികയ്‌ക്കൊപ്പം ട്രെയിനില്‍ മറ്റ് മൂന്ന് കപ്പിള്‍സ് കൂടിയുണ്ടാകും. രാത്രിയില്‍ സ്വന്തം സ്റ്റേഷനില്‍ എത്തുന്ന നായകന്‍ തൊട്ടടുത്തുള്ള വധുവിനെ കൈപിടിച്ചിറക്കും. മുഖം മറച്ചതിനാല്‍ വധു മാറിപ്പോയ കാര്യവും നായകന്‍ അറിഞ്ഞില്ല. രാത്രിയില്‍ വീട്ടിലെത്തുമ്പോഴാണ് വധു മാറിയ കാര്യം നായകന്‍ മനസിലാക്കുന്നത്.

പിന്നീടങ്ങോട്ട് ഭാര്യയെ തേടിയുള്ള യാത്രകളെ കുറിച്ചാണ് ചിത്രം പറയുന്നത്. വിവാഹമെന്ന രീതിയുടെ പാട്രിയാര്‍ക്കല്‍ സ്വഭാവത്തെയും സ്‌ത്രീകള്‍ വെറും ശരീരങ്ങള്‍ ആണെന്ന പൊതുബോധത്തെയും സിനിമ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് സ്നേഹ ദേശായി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2023ല്‍ ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെലസ്റ്റിവലില്‍ ലാപതാ ലേഡീസ് പ്രദര്‍ശിപ്പിച്ചിരുന്നു. ധോബി ഘട്ടിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്‌ത ചിത്രമാണ് ലാപത ലേഡീസ്.

Also Read: കിരൺ റാവുവിനെയും മകനെയും ചേർത്തുപിടിച്ച് ആമിർ ഖാന്‍റെ പോസ് ; ചിത്രം വൈറൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.