സംഗീതപ്രേമികളുടെ ആത്മവിലേക്ക് പെയ്‌തിറങ്ങാന്‍ തൈക്കുടം ബ്രിഡ്‌ജ് ബാന്‍ഡ് ഹിമാചല്‍ പ്രദേശിലെ കന്‍ഗ്ര വാലി കാര്‍ണിവലില്‍ പങ്കെടുക്കും. വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനായി ഭരണകൂടം നടത്തുന്ന കാര്‍ണിവലിലാണ് തൈക്കുടം ബ്രിഡ്‌ജ് ബാന്‍ഡ് ആസ്വാദകരെ കോരിത്തരിപ്പിക്കാന്‍ പോകുന്നത്.
ആദ്യമായാണ് ഉത്തരേന്ത്യന്‍ സംസ്ഥാനത്ത് ഈ ബാന്‍ഡ് പരിപാടി അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് കാര്‍ണിവല്‍. ഹിമാചല്‍, പഞ്ചാബ്, ബോളിവുഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ മികച്ച പ്രകടനവും കാര്‍ണിവലില്‍ കാണികള്‍ക്ക് ആസ്വദിക്കാനാവും. അതേസമയം കാര്‍ണിവലിലെ മുഖ്യ ആകര്‍ഷണം തൈക്കുടം ബ്രിഡ്‌ജ് ബാന്‍ഡിന്‍റെ സംഗീത വിരുന്ന് തന്നെയായിരിക്കും.
15 പേരടങ്ങുന്ന തൈക്കുടം ബ്രിഡ്‌ജ് ബാന്‍ഡിന് ലക്ഷകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സായുള്ളത്. പത്തുവര്‍ഷത്തിനുള്ളില്‍ 650 അധികം പരിപാടികള്‍ ഇതിനകം ചെയ്‌തു. 25 രാജ്യങ്ങളിലായി നൂറിൽ കൂടുതൽ അന്താരാഷ്ട്ര ഷോകളിലും ഇവർ നിറഞ്ഞു നിന്നു.
സെപ്റ്റംബര്‍ 28 ന് പഞ്ചാബി ഗായകന്‍ മനീന്ദര്‍ ബട്ടര്‍, സെപ്റ്റംബര്‍ 29 ന് ബോളിവുഡ് ജനപ്രിയ കലാകാരനായ ഗജേന്ദ്ര വര്‍മ, സെപ്റ്റംബര്‍ 30 ന് ഹിമാചല്‍ കലാകാരന്മാരും പരിപാടി അവതരിപ്പിക്കും. ഒക്ടോബര്‍ 1 ന് രശ്‌മിത കൗറും താരമാകും. സമാപന ദിവസമാണ് തൈക്കുടം ബ്രിഡ്‌ജ് ബാന്‍ഡിന്‍റെ സംഗീത വിരുന്ന്. ഇതേ ദിവസം മറ്റൊരു ആകര്‍ഷണമായി രാത്രി ഡ്രോണ്‍ ഷോയും ഉണ്ടായിരിക്കും.
ഇതിന് പുറമെ ഒട്ടക സവാരി, ഹോട്ട് എയര്‍ ബലൂണ്‍, മെറി ഗോ റൗണ്ട്, സ്വിംഗ് എന്നിവയും ജനങ്ങള്‍ക്ക് ആസ്വദിക്കാനാവും. കാര്‍ണിവലിന്‍റെ ഭാഗമായി ഫാഷന്‍ ഷോയും സംഘടിപ്പിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് കമ്മിറ്റികള്‍ രൂപികരിച്ചിട്ടുണ്ടെന്ന് എഡി സി സൗരഭ് ജസ്സലിനെ നോഡല്‍ ഓഫീസറായി നിയമച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈര്‍വ പറഞ്ഞു.
ശോഭായാത്രയോടെയാണ് പരിപാടിക്ക് തുടക്കമാവുക. പ്രാദേശിക കലാകാരന്മാരും മറ്റ് പ്രമുഖരും ഇതില്‍ പങ്കെടുക്കും. മാത്രമല്ല സോഷ്യല്‍മീഡിയയിലൂടെ ലൈവ് പ്രദര്‍ശിപ്പിക്കുമെന്നും ഭരണകൂടം അറിയിച്ചു. സമാപന ചടങ്ങ് ധര്‍മ്മശാല പോലീസില്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു മുഖ്യാതിഥിയാവും.
Also Read:'സ്‌തുതി' പാടി താരങ്ങള്‍; ആസ്വാദകരുടെ ഹൃദയം കീഴടക്കി 'ബോഗയ്‌ന്‍വില്ല'യിലെ ആദ്യ ഗാനം