ദളപതി വിജയ് അറ്റ്ലി ചിത്രം തെരി ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. 'ബേബി ജോണ്‍' എന്നാണ് ഹിന്ദിയില്‍ സിനിമയുട ടൈറ്റില്‍. വരുണ്‍ ധവാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
2019 ല്‍ ജീവയെ നായകനാക്കി 'കീ' എന്ന ചിത്രമൊരുക്കിയ കലീസ് ആണ് ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തെരി' സിനിമയുടെ അതേ ഫോര്‍മാറ്റില്‍ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. ക്രിസ്‌മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
സാമന്തയും ആമി ജാക്‌സണുമാണ് തെരിയില്‍ നായികമാര്‍. എന്നാല്‍ ഈ ചിത്രത്തില്‍ സാമന്ത അവതരിപ്പിച്ച കഥാപാത്രമായിട്ടായിരിക്കും കീര്‍ത്തി സുരേഷ് എത്തുക. അതേ സമയം വാമിക ഗബ്ബിയായിരിക്കും ആമി ജാക്‌സണ്‍ അവതരിപ്പിച്ച വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി എത്തുന്നത് ജാക്ക് ഷറോഫ് ആണ്.
2016 ല്‍ വിജയ്‌യെ നായകനാക്കി അറ്റ്ലി ഒരുക്കിയ ചിത്രമാണ് തെരി. വിജയ് കുമാര്‍ എന്ന പോലീസ് ഓഫീസറായിട്ടാണ് വിജയ് എത്തിയത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം.
കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‍കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‍യുമൊക്കെയുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തെലുഗില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിര്‍വഹിച്ചത് മെഹ്‍ര്‍ രമേഷായിരുന്നു. ചിത്രത്തിന്‍റെ നിര്‍മാണം എകെ എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ബാനറില്‍ ആയിരുന്നു. ചിരഞ്‍ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഡൂഡ്‍ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.