ETV Bharat / entertainment

'ചോളി കെ പീച്ചെ'യ്‌ക്ക് റീമിക്‌സ് ; തകര്‍ത്താടി കരീന കപൂർ - Crew Song Choli Ke Peeche - CREW SONG CHOLI KE PEECHE

കരീന കപൂർ, തബു, കൃതി സനോൺ എന്നിവരാണ് 'ക്രൂ' സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്

CHOLI KE PEECHE REMIX  KAREENA KAPOOR DANCE  CREW MOVIE  KAPOOR KHAN KRITI SANON TABU MOVIE
Choli Ke Peeche Song
author img

By ETV Bharat Kerala Team

Published : Mar 21, 2024, 2:26 PM IST

ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന 'ക്രൂ' സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച 'ചോളി കേ പീച്ചേ' എന്ന പാട്ടിന്‍റെ റീമിക്‌സാണ് രണ്ടാമത്തെ ഗാനമായി 'ക്രൂ' ടീം പുറത്തുവിട്ടത്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവര്‍ എത്തുന്ന ട്രാക്ക് മികച്ച പ്രതികരണമാണ് നേടുന്നത്.

ദിൽജിത് ദോസഞ്ച്, ഐപി സിംഗ്, അൽക, ഇല അരുൺ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദിൽജിത് ദോസഞ്ച് സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. അതേസമയം ടിപ്‌സ് ഒഫീഷ്യലിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം 71 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. കരീന കപൂർ ഖാന്‍റെ തകർപ്പൻ നൃത്തം തന്നെയാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്.

  • " class="align-text-top noRightClick twitterSection" data="">

പിങ്ക് സിൽക്ക് സാരിയിൽ അതീവ സുന്ദരിയായാണ് താരം നൃത്തം ചെയ്യുന്നത്. ഫറ ഖാനാണ് നൃത്തസംവിധാനം. ഹോളി ആഘോഷത്തിന്‍റെ ഭാഗമായാണ് 90കളിലെ ഈ ക്ലാസിക് അണിയറക്കാര്‍ പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ട്രെയിലറും മികച്ച പ്രതികരണം നേടിയിരുന്നു. മാര്‍ച്ച് 29നാണ് 'ക്രൂ' റിലീസ് ചെയ്യുക.

രാജേഷ് എ കൃഷ്‌ണനാണ് 'ക്രൂ' സിനിമയുടെ സംവിധായകൻ. എയര്‍ ഹോസ്റ്റസുമാരായാണ് കരീന കപൂർ, തബു, കൃതി സനോൺ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതല്‍ പണം നേടാന്‍ അവര്‍ നടത്തുന്ന ചില ശ്രമങ്ങളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാകും ഈ കോമഡി ത്രില്ലർ പറയുക എന്നാണ് സൂചന. ഇപ്പോൾ പുറത്തുവന്ന ഗാനവും ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്.

ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കപില്‍ ശര്‍മ്മ, രാജേഷ് ശര്‍മ്മ, സസ്വത ചാറ്റര്‍ജി തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ അഭിനയിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.